കൊല്ലപ്പെട്ട ബിജുവിന്റെ വീട് കേന്ദ്രമന്ത്രി സന്ദര്‍ശിച്ചുപയ്യന്നൂര്‍: പാലക്കോട്ട് കൊല്ലപ്പെട്ട ആര്‍എസ്എസ് രാമന്തളി മണ്ഡല്‍ കാര്യവാഹ്് ചൂരക്കാട്ട് ബിജുവിന്റെ വീട് ബിജെപി ദേശീയ വക്താവും കേന്ദ്രമന്ത്രിയുമായ രാജീവ് പ്രതാപ് റൂഡിയും സംഘവും സന്ദര്‍ശിച്ചു. ഇന്നലെ രാവിലെ 11ഓടെ എട്ടിക്കുളം കക്കംപാറയിലുള്ള ബിജുവിന്റെ വീട്ടിലെത്തിയ മന്ത്രി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. സംഭവത്തെക്കുറിച്ച് ബിജെപി നേതാക്കളോട് മന്ത്രി ചോദിച്ചറിഞ്ഞു. കൊലപാത ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ കേസ് സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ബിജുവിന്റെ കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടു. ഇക്കാര്യം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും വിശദമായ റിപോര്‍ട്ട് ദേശീയ അധ്യക്ഷന്‍ അമിത്ഷാക്ക് ഉടന്‍ സമര്‍പ്പിക്കുമെന്നും രാജീവ് പ്രതാപ് റൂഡി വ്യക്തമാക്കി. ബിജു കൊ്ല്ലപ്പെട്ട സ്ഥലവും സന്ദര്‍ശം സന്ദര്‍ശിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, പി കെ കൃഷ്ണദാസ്, മുന്‍ കേന്ദ്രമന്ത്രി പി സി തോമസ്, വി കെ സജീവന്‍, സത്യപ്രകാശ്, കെ രഞ്ജിത്ത് എന്നിവരും കേന്ദ്രമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

RELATED STORIES

Share it
Top