കൊല്ലപ്പെട്ട ബാബുവിന്റെ വീട് മുഖ്യമന്ത്രി സന്ദര്‍ശിച്ചു

മാഹി: ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയ സിപിഎം നേതാവും മാഹി നഗരസഭാ മുന്‍ കൗണ്‍സിലറുമായ കണ്ണിപ്പൊയില്‍ ബാബുവിന്റെ പള്ളൂരിലെ വീട് മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. കാസര്‍കോട്ടെ വിവിധ പരിപാടികളില്‍ പങ്കെടുത്ത ശേഷം രാത്രി 8.30ഓടെയാണു വീട് സന്ദര്‍ശിച്ചത്.
സന്ദര്‍ശനത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജനോടൊപ്പം എത്തിയ പിണറായി ബാബുവിന്റെ വീട്ടുകാരെ ആശ്വസിപ്പിക്കുകയും സഹോദരങ്ങളോടും മക്കളോടും കുശലാന്വേഷണം നടത്തുകയും ചെയ്താണു മടങ്ങിയത്.
അതേസമയം, ബാബു കൊല്ലപ്പെട്ടതിനു പിന്നാലെ കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകനും ഓട്ടോ ഡ്രൈവറുമായ ഷമേജിന്റെ വീട്് മുഖ്യമന്ത്രി സന്ദര്‍ശിച്ചില്ല. നേരെ തലശ്ശേരിയിലേക്കാണ് മുഖ്യമന്ത്രി പോയത്. കഴിഞ്ഞദിവസം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ബാബുവിന്റെ വീട്ടിലെത്തിയപ്പോള്‍  ആക്രമിക്കപ്പെട്ട ബിജെപി പ്രവര്‍ത്തകന്റെ വീടും സന്ദര്‍ശിച്ചിരുന്നു.

RELATED STORIES

Share it
Top