കൊല്ലത്ത് ഭൂചലനംകൊല്ലം: ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ നേരിയ ഭൂചലനം. രാത്രി 8.45 ഓടെ ആര്യങ്കാവ്,തെന്‍മല,ഇടമണ്‍,പത്തനാപുരം എന്നിവിടങ്ങളിലായിരുന്നു ഭൂചലനം ഉണ്ടായത്. ആര്യങ്കാവില്‍ പത്തും മറ്റു രണ്ടിടത്ത് അഞ്ചും സെക്കന്റ് വീതം പ്രകമ്പനം ഉണ്ടായി.
കൂടാതെ വന മേഖലയിലും വലിയതോതില്‍ ശബ്ദമുണ്ടായതായി നാട്ടുകാര്‍ പറഞ്ഞു. വലിയ ശബ്ദത്തോടെ അടുക്കളകളില്‍ പാത്രങ്ങള്‍ താഴെ വീണതിനെ തുടര്‍ന്ന് ആളുകള്‍ ഭയന്ന് വീടിന് പുറത്തിറങ്ങുകയായിരുന്നു.
രാത്രി വൈകിയും വീടിനുള്ളില്‍ കയറാന്‍ ആളുകള്‍ തയ്യാറായില്ല. പത്തനംതിട്ട വനമേഖലയില്‍ റിക്ടര്‍ സ്‌കെയിലില്‍ 2.2 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനമാണെന്ന് ജില്ലയിലുണ്ടായതെന്നും വിവരമുണ്ട്. കാര്യമായ നാശനഷ്ടം ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

RELATED STORIES

Share it
Top