കൊല്ലത്ത് പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റി

കൊല്ലം: കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ പാസഞ്ചര്‍ ട്രെയി ന്‍ പാളം തെറ്റി. ഇന്നലെ രാവിലെ 7.05ന് ഇവിടെ നിന്നു പുറപ്പെട്ട കൊല്ലം-തിരുവനന്തപുരം പാസഞ്ചറിന്റെ എന്‍ജിനാണ് പാളം തെറ്റിയത്. സ്റ്റേഷനിലെ മൂന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമി ല്‍ നിന്ന് യാത്ര തുടങ്ങി സെക്ക ന്‍ഡുകള്‍ കഴിഞ്ഞപ്പോഴാണ് സംഭവം. എന്‍ജിന്റെ മുന്നിലെ രണ്ട് ചക്രങ്ങളാണ് പാളത്തില്‍ നിന്ന് തെന്നിമാറിയത്.
സ്‌റ്റേഷനുകളില്‍ നിര്‍ത്തിയിടുന്ന ട്രെയിന്‍ മുന്നോട്ടുനീങ്ങാതിരിക്കാന്‍ ചക്രങ്ങള്‍ക്കു മുന്നി ല്‍ വയ്ക്കാറുള്ള വുഡന്‍ വെഡ്ജസ് മാറ്റാതിരുന്നതാണ് അപകടത്തിനു കാരണമായതെന്നാണ് പ്രാഥമിക നിഗമനം. എന്നാ ല്‍, ഇക്കാര്യം ലോക്കോ പൈലറ്റ് നിഷേധിച്ചു. തിരുവനന്തപുരത്തു നിന്ന് ആക്‌സിഡന്റ് റിലീഫ് ട്രെയിന്‍ എത്തിച്ച് 10.10ഓടെ പാളം തെറ്റിയ എന്‍ജിന്‍ ഉയര്‍ത്തി പാളത്തില്‍ കയറ്റി. ഇതിനിടെ 9.15നു മറ്റൊരു എന്‍ജിന്‍ ഘടിപ്പിച്ച് ട്രെയിന്‍ യാത്ര തുടര്‍ന്നു.  അപകടത്തെ തുടര്‍ന്ന് ചില ട്രെയിനുകള്‍ വൈകിയാണ് തിരുവനന്തപുരത്ത് എത്തിയത്. അധികം സര്‍വീസിന് ഉപയോഗിക്കാത്ത മൂന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ അപകടം നടന്നതിനാല്‍ കൂടുതല്‍ സര്‍വീസുകളെ ബാധിച്ചില്ല.
പാസഞ്ചറിന് സ്റ്റോപ്പുള്ള സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിച്ച് മലബാര്‍ എക്‌സ്പ്രസില്‍ റെയില്‍വേ യാത്രാ സൗകര്യം ഒരുക്കി. ദക്ഷിണ റെയില്‍വേ തിരുവനന്തപുരം ഡിവിഷനല്‍ മാനേജര്‍ എസ് കെ സിന്‍ഹ സംഭവസ്ഥലം സന്ദര്‍ശിച്ചു. പ്രത്യേക സംഘത്തെ അന്വേഷണത്തിന് നിയോഗിക്കുകയും ചെയ്തു.

RELATED STORIES

Share it
Top