കൊല്ലത്തെ ജ്വല്ലറിയില്‍നിന്ന് അഞ്ചരക്കിലോ സ്വര്‍ണവുമായി കണ്ണൂര്‍ സ്വദേശി മുങ്ങി

കണ്ണൂര്‍: കൊല്ലത്തെ ജ്വല്ലറിയില്‍നിന്ന് രണ്ടുകോടിയുടെ സ്വര്‍ണവുമായി കണ്ണൂര്‍ സ്വദേശിയായ സെയില്‍സ് ജീവനക്കാരന്‍ മുങ്ങി. കൊല്ലം ആര്‍പി മാളില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ ഗോള്‍ഡിലെ സെയില്‍സ് സ്റ്റോക്ക് നടത്തുന്ന ഉളിക്കല്‍ വയത്തൂര്‍ തൊമ്മിക്കാട്ടില്‍ ടി ജോര്‍ജ് തോമസ്(45)ആണ് സ്വര്‍ണവുമായി കടന്നത്.
വെള്ളിയാഴ്ചയാണ് സംഭവം. 12 വര്‍ഷമായി ഇയാള്‍ മലബാര്‍ ഗോള്‍ഡിലെ ജീവനക്കാരനാണ്. കുറച്ചുനാളുകള്‍ കൊണ്ട് സ്വര്‍ണം കടത്തിയതെന്നാണ് സംശയം. ഇയാളെ കാണാതായതോടെ സ്റ്റോക്ക് പരിശോധിച്ചപ്പോഴാണ് കുറവ് കണ്ടെത്തിയത്. തുടര്‍ന്ന് കൊല്ലം ഈസ്റ്റ് പോലിസില്‍ പരാതി നല്‍കുകയായിരുന്നു.

RELATED STORIES

Share it
Top