കൊല്ലങ്കോട്ടും പുതുനഗരത്തും മോഷണവും പിടിച്ചുപറിയും പതിവായി

കൊല്ലങ്കോട്: പ്രദേശത്ത്  ൈബക്കിലെത്തി മാല പൊട്ടിക്കുന്ന സംഭവവും പുതുനഗരത്ത് മോഷണവും പതിവാകുന്നു. ഏറ്റവും ഒടുവില്‍ കഴിഞ്ഞ ദിവസം നെന്മാറ സ്വകാര്യ ആശുപത്രി ജീവനക്കാരിയായ വടവന്നൂര്‍ ഊട്ടറ ചെന്നിയമ്പള്ളം വീട്ടില്‍ ദീപയുടെ രണ്ടു പവന്‍ മാല പിടിച്ചുപറിച്ചു. വൈകിട്ട് ജോലി കഴിഞ്ഞു വരുന്നതിനിടെ പിറകിലെത്തിയ സംഘം കഴുത്തിലണിഞ്ഞമാല പൊട്ടിച്ച് ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. രണ്ടു പവന്‍ വരുന്ന മാലയുടെ ഒരു പവനിലധികം നഷ്ടമായി. സംഭവത്തില്‍ പോലിസ് കേസെടുത്തു. കഴിഞ്ഞ ദിവസം രാത്രി ടൗണില്‍ രണ്ടിടത്തു മാല പൊട്ടിക്കാന്‍ ശ്രമങ്ങള്‍ നടന്നിരുന്നു. പെരും തൃക്കോവിലിലും എംഎ ഓഡിറ്റോറിയത്തിനടുത്തുമാണ് മാല പൊട്ടിക്കല്‍ ശ്രമങ്ങള്‍ നടന്നത്. നെന്മാറ പേഴുംപാറ സ്വദേശിനി വല്‍സലയുടെ കഴുത്തില്‍ നിന്നും മാല പൊട്ടിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും മാല താഴെ വീണതിനെ തുടര്‍ന്നു നഷ്ടപ്പെട്ടില്ല. ഈ സംഭവം കഴിഞ്ഞ് അല്‍പ സമയത്തിനകം പെരുംതൃക്കോവില്‍ ക്ഷേത്രത്തിനടുത്ത് വീടിനു മുന്‍പില്‍ നില്‍ക്കുകയായിരുന്ന വീട്ടമ്മയുടെ കഴുത്തിലെ മാലയും പൊട്ടിച്ചു. ഒരു മാസത്തിനിടെ കൊല്ലങ്കോട് സ്‌റ്റേഷന്‍ പരിധിയിലെ കൊല്ലങ്കോട്, വടവന്നൂര്‍, പല്ലശ്ശന, എലവഞ്ചേരി, മുതലമട എന്നിവിടങ്ങളിലായി പതിനഞ്ചേ ാളം സമാന സംഭവമാണ് നടന്നത്. മാല നഷ്ടപ്പെടുന്നവരില്‍ ചിലര്‍ മാത്രമാണ് പരാതി പറയുന്നത്. ഹെല്‍മറ്റ് ധാരിച്ചെത്തുന്ന സംഘം സ്ത്രീകളെ നിരീക്ഷിച്ചാണ് മലാ പൊട്ടിച്ചു കടന്നുകളയുന്നത്. ഇത്തരം സംഘങ്ങളെ പിടികൂടാന്‍ പോലിസിന് സാധിക്കാത്തത് പ്രതിഷേധത്തിനിടയാക്കുന്നുണ്ട്. പുതുനഗരം സ്‌റ്റേഷന്റെ സമീപം നൂറു മീറ്ററിനുള്ളിലുള്ള സ്ഥാപനത്തിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്.

RELATED STORIES

Share it
Top