കൊല്ലം സ്വദേശി ദമ്മാമില്‍ മരിച്ചുദമ്മാം: കൊല്ലം ആയൂര്‍ സ്വദേശി തുളസീധരന്‍ നായര്‍ (54) ദമ്മാമില്‍ ഹൃദയാഘാതം മൂലം മരിച്ചു. രാവിലെ ജോലിക്ക് പോകുന്ന വഴി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രണ്ടാം വ്യാവസായിക നഗരത്തിലെ വെസ്‌കോസ കമ്പനി ജീവനക്കാരനായിരുന്നു. ദമ്മാം മെഡിക്കല്‍ കോംപ്ലക്‌സ് മോര്‍ച്ചറിയിലുള്ള മൃതദേഹം നിയമ നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടില്‍ കൊണ്ടുപോകും.

RELATED STORIES

Share it
Top