കൊല്ലം ബീച്ചിലെ ലൈഫ് ഗാര്‍ഡിനെ ഉപദ്രവിച്ച അഞ്ചുപേര്‍ അറസ്റ്റില്‍

കൊല്ലം: കൊല്ലം ബീച്ചിലെ ലൈഫ് ഗാര്‍ഡിനെ ഉപദ്രവിച്ച കേസില്‍ അഞ്ച് പേര്‍ പിടിയിലായി.
പെരിനാട് കുഴിയം ചന്ദ്രവിലാസം കിഴക്കതില്‍ സുധി, ഉണ്ണി ഭവനത്തില്‍  ഉണ്ണികൃഷ്ണന്‍ നായര്‍, വിഷ്ണു ഭവനത്തില്‍ വിഷ്ണു, ചരുവിള തെക്കതില്‍ ജിഷ്ണുപ്രസാദ്, സുനില്‍ ഭവനത്തില്‍ ആദര്‍ശ് എന്നിവരാണ് അറസ്റ്റിലായത്. ബീച്ചില്‍ ആഴുമുള്ള സ്ഥലത്ത് കുളിക്കാന്‍ ഇറങ്ങുന്നത് തടയാന്‍ ശ്രമിച്ചതിനാണ് ലൈഫ് ഗാര്‍ഡിനെ ഇവര്‍ കൂട്ടം ചേര്‍ന്ന് ആക്രമിച്ചത്. വരും ദിവസങ്ങളില്‍ കൂടുതല്‍ പോലിസിനെ ബീച്ചിലും പരിസര പ്രദേശങ്ങളിലും നീരീക്ഷണത്തിനായി മഫ്തി, ഷാഡോ എന്നീ വിഭാഗത്തിലും മറ്റും  നിയോഗിക്കുമെന്ന് കൊല്ലം എസിപി ജോര്‍ജ്ജ് കോശി, ഈസ്റ്റ് പോലിസ് ഇന്‍സ്‌പെക്ടര്‍ എസ് മഞ്ജുലാല്‍, സബ്ബ് ഇന്‍സ്‌പെക്ടര്‍ എസ് ജയകൃഷ്ണന്‍ എന്നിവര്‍ അറിയിച്ചു.

RELATED STORIES

Share it
Top