കൊലയാളി ഗെയിം മലയാളി വിദ്യാര്‍ഥിയുടെ ജീവനെടുത്തുഒറ്റപ്പാലം : ബൈക്ക് റൈഡിങ് ചലഞ്ചിനിടെയുണ്ടായ വാഹനാപകടത്തില്‍ മലയാളിയായ എന്‍ജിനീയറിങ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. ഒറ്റപ്പാലം സ്വദേശി ഒറ്റപ്പാലം സ്വദേശി മിഥുന്‍ ഘോഷാണ് ഗെയിം ടാസ്‌ക് പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുന്നതിനിടെ ബൈക്ക് ലോറിയിലിടിച്ച് മരിച്ചത്. പാമ്പാടി നെഹ്‌റു കോളേജിലെ അവസാന വര്‍ഷ ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയാണ്. അയേണ്‍ ബട്ട് അസോസിയേഷന്‍ എന്ന ഓണ്‍ലൈന്‍ ബൈക്ക് റൈഡിംഗ് ഗെയിം ചലഞ്ചിന്റെ ഭാഗമായി 24 മണിക്കൂറിനുള്ളില്‍ 1624 കിലോമീറ്റര്‍ ബൈക്ക് ഓടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മിഥുന്‍ ഒറ്റപ്പാലത്തുനിന്ന് യാത്ര ആരംഭിച്ചത്. ബെംഗളൂരുവിലെത്തി അവിടെ നിന്ന് ഹൂബ്ലിയിലേക്ക് പോകാനായിരുന്നു പദ്ധതി. കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ വച്ച് ഇന്നു പുലര്‍ച്ചെ മിഥുന്റെ ബൈക്ക് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
മരണ ശേഷം മിഥുന്റെ മുറിയില്‍ നിന്ന് ലഭിച്ച ചില കടലാസുകളില്‍ നിന്നാണ് ഗെയിമിനെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. യാത്രയെ കുറിച്ചുള്ള വിവരങ്ങളും റൂട്ട് മാപ്പും അടക്കമുള്ള രേഖകളാണ്  ലഭിച്ചത്.

RELATED STORIES

Share it
Top