കൊലപ്പെടുത്തല്‍ രാഷ്ട്രീയത്തിന്റെ കേരളാ പതിപ്പായി പിണറായിസം: എ പി അബ്ദുല്ലക്കുട്ടി

കാസര്‍കോട്: വര്‍ഗഫാഷിസത്തിന്റെ ക്രൂരമുഖമായിരുന്ന സ്റ്റാലിനിസത്തെ പോലും നാണിപ്പിക്കുന്ന തരത്തിലുള്ള കെ ാലപ്പെടുത്തല്‍ രാഷ്ട്രീയത്തിന്റെ കേരള പതിപ്പായി “പിണറായിസം” നടപ്പിലാക്കാനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് എ പി അബ്ദുല്ലക്കുട്ടി പറഞ്ഞു. മട്ടന്നൂരിലെ ശുഹൈബ് വധക്കേസില്‍ യഥാര്‍ത്ഥ കൊലയാളികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച കലക്്ടറേറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡിസിസി പ്രസിഡന്റ്് ഹക്കീം കുന്നില്‍ അധ്യക്ഷത വഹിച്ചു.
കെപിസിസി സെക്രട്ടറി കെ നീലകണ്ഠന്‍, ശാന്തമ്മ ഫിലിപ്പ്, കെ വി ഗംഗാധരന്‍, പി ജി ദേവ്, കെ കെ രാജേന്ദ്രന്‍, പി കെ ഫൈസല്‍, എം കുഞ്ഞമ്പു നമ്പ്യാര്‍ അഡ്വ. എ ഗോവിന്ദന്‍ നായര്‍, വി ആര്‍ വിദ്യാസാഗര്‍, കരുണ്‍ താപ്പ, സി വി ജയിംസ്, സുന്ദര ആരിക്കാടി, ജെ സോമശേഖര, മാമുനി വിജയന്‍, കെ വി സുധാകരന്‍, പി കെ പ്രകാശന്‍, ഹരീഷ് പി നായര്‍, സാജിദ് മൗവ്വല്‍, പത്മരാജന്‍ ഐങ്ങോത്ത്, നോയല്‍, കെ ഖാലിദ്, രാധാകൃഷ്ണന്‍ നായര്‍, പി കുഞ്ഞിക്കണ്ണന്‍, ഡി വി ബാലകൃഷ്ണന്‍, ബാബു കദളിമറ്റം, നാരായണന്‍ മാസ്റ്റര്‍, കെ വാരിജാക്ഷന്‍ സംസാരിച്ചു.

RELATED STORIES

Share it
Top