കൊലപാതക സമയത്തെ ശബ്ദരേഖലഭിച്ചെന്ന് തുര്‍ക്കി

ആങ്കറ: മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷഗ്ജിയെ കൊലപ്പെടുത്തുന്ന സമയത്തുള്ള ശബ്ദരേഖകള്‍ ലഭിച്ചതായി തുര്‍ക്കി അധികൃതര്‍. ഈ മാസം 2ന് ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ വച്ചാണ് ഖഷഗ്ജിയെ കാണാതായത്. ഖഷഗ്ജി ധരിച്ചിരുന്ന ആപ്പിള്‍ വാച്ചില്‍ നിന്നുള്ള ശബ്ദരേഖകളാണ് തുര്‍ക്കി അധികൃതര്‍ക്ക് ലഭിച്ചതെന്നു സബാഹ് പത്രം റിപോര്‍ട്ട് ചെയ്തു.
കോണ്‍സുലേറ്റിലെത്തിയ ഖഷഗ്ജിയെ സൗദി ഭരണകൂടത്തിന്റെ നിര്‍ദേശപ്രകാരം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് തുര്‍ക്കി നേതാക്കള്‍ പറയുന്നത്. എന്നാല്‍, ഈ വാദം സൗദി നിഷേധിക്കുകയാണ്.
കോണ്‍സുലേറ്റിലേക്ക് കടക്കുന്നതിനു മുമ്പായി ഖഷഗ്ജി വാച്ചിലെ റെക്കോഡിങ് സംവിധാനം ഓണ്‍ ആക്കിയിരുന്നെന്നും ഇതില്‍നിന്നു തിരോധാനത്തെ സംബന്ധിച്ച് നിര്‍ണായക തെളിവുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചതായും സബാഹ് പത്രം റിപോര്‍ട്ട് ചെയ്തു. വാച്ച് റെക്കോഡ് ചെയ്ത ശബ്ദങ്ങള്‍ അതുമായി ബന്ധപ്പെടുത്തിയിട്ടുള്ള ഫോണിലേക്കും ആപ്പിളിന്റെ ഓണ്‍ലൈന്‍ സ്‌റ്റോറേജായ ഐക്ലൗഡിലേക്കും സേവ് ചെയ്യപ്പെടും. ഈ വിവരങ്ങളാണ് ഇപ്പോള്‍ തങ്ങള്‍ക്ക് ലഭിച്ചതായി തുര്‍ക്കി അധികൃതര്‍ പറയുന്നത്.

RELATED STORIES

Share it
Top