കൊലപാതക രാഷ്ട്രീയം: പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു

നീലേശ്വരം: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി ശുഹൈബ് കൊല്ലപ്പെട്ട കേസില്‍ യഥാര്‍ഥ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു തൃക്കരിപ്പൂര്‍ നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധ സദസ് സംഘടിപ്പിച്ചു. കണ്ണൂര്‍ ഡിസിസി സെക്രട്ടറി അഡ്വ.ബ്രിജേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു.
മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ടി പി ധനേഷ് അധ്യക്ഷത വഹിച്ചു. ശിവപ്രസാദ് അറുവാത്ത്, എം രാധാകൃഷ്ണന്‍ നായര്‍, പി രാമചന്ദ്രന്‍, പ്രശാന്ത് സെബാസ്റ്റ്യന്‍, ഇ ഷജീര്‍, മഡിയന്‍ ഉണ്ണിക്കൃഷ്ണന്‍, ഷോണി കലയത്താങ്കല്‍, ജോര്‍ജ് തെക്കേക്കര, നവനീത് ചന്ദ്രന്‍, റഹ്്മാന്‍ പടന്ന, രോഹിത്, രാജേഷ് തമ്പാന്‍, ഖമറുദ്ദീന്‍, റിജേഷ്, വിജേഷ് ബാബു, സോണി സെബാസ്റ്റ്യന്‍, സത്യനാഥന്‍ സംസാരിച്ചു.

RELATED STORIES

Share it
Top