കൊലപാതക കേസുകള്‍: ആള്‍ദൈവം രാംപാല്‍ കുറ്റക്കാരന്‍

ഹിസാര്‍: കൊലപാതകക്കേസുകളില്‍ വിചാരണ നേരിടുന്ന ആള്‍ദൈവം രാംപാല്‍ കുറ്റക്കാരനെന്നു കോടതി. ഹരിയാനയിലെ ഹിസാര്‍ അഡീഷനല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് കോടതിയാണു രാംപാലും മറ്റ് 23 പേരും കുറ്റക്കാരനാണെന്നു കണ്ടെത്തിയത്. 16, 17 തിയ്യതികളില്‍ വിധി പ്രഖ്യാപിക്കും. രണ്ടു കൊലക്കേസുകളിലാണ് രാംപാല്‍ കുറ്റക്കാരനാണെന്നു കണ്ടെത്തിയത്.
2014 നവംബറിലാണു കേസിനാസ്പദമായ ആദ്യ സംഭവം. ബര്‍വാലയിലെ ആശ്രമത്തില്‍ പോലിസും രാംപാല്‍ അനുകൂലികളും തമ്മില്‍ നടന്ന സംഘര്‍ഷത്തില്‍ അഞ്ചു സ്ത്രീകളും ഒരു കുട്ടിയും മരിച്ചിരുന്നു. നവംബറില്‍ തന്നെ രാംപാലിന്റെ ഹിസാറിലെ ആശ്രമത്തില്‍ നിന്ന് ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ കേസാണ് രണ്ടാമത്തേത്. സംഭവത്തില്‍ കൊലപാതകവും ഗൂഢാലോചനയും ഉള്‍പ്പെടെയുള്ളവ രാംപാലിനെതിരേ ചുമത്തിയിരുന്നു. ഡോക്ടര്‍മാരുള്‍പ്പെടെയുള്ള 80ഓളം ദൃക്‌സാക്ഷികളെയാണു കേസില്‍ വിസ്തരിച്ചത്. വിധിക്കെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്നു രാംപാലിന്റെ അഭിഭാഷകന്‍ എ പി സിങ് പറഞ്ഞു. സംഘര്‍ഷ സാധ്യത കണക്കിലെടുത്തു 2000ത്തോളം സുരക്ഷാ ജീവനക്കാരെയാണ് ജയില്‍, കോടതിപരിസരങ്ങളില്‍ വിന്യസിച്ചിരുന്നത്.RELATED STORIES

Share it
Top