കൊലപാതക കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി പിടിയില്‍

വടക്കാഞ്ചേരി: കൊലപാതക കേസില്‍ ജാമ്യത്തിലിറങ്ങി ഒളിവില്‍ പോയ കേസിലെ പ്രതിയെ വടക്കാഞ്ചേരി പോലിസ് പിടികൂടി.
മുള്ളൂര്‍ക്കര കാഞ്ഞിരശ്ശേരി രഞ്ജിത്താ(കുഞ്ചന്‍-24)ണ് പോലിസ് പിടിയിലായത്. 2015ല്‍ കാഞ്ഞിരശ്ശേരി പള്ളത്ത് മണികണ്ഠന്‍ കൊല്ലപ്പെട്ട കേസിലെ പ്രതിയാണ് ഇയാള്‍. വാക്കു തര്‍ക്കത്തിനിടെ തുടര്‍ന്ന് നടന്ന സംഘട്ടനത്തിലാണ് മണികണ്ഠന്‍ മരിച്ചത്.
കോടതി പിടിക്കിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പ്രതിയെ വടക്കാഞ്ചേരി സിഐ പി എസ് സുരേഷിന്റെ നിര്‍ദ്ദേശാനുസരണം എസ്‌ഐ കെ സി രതീഷിന്റെ നേതൃത്വത്തിലുള്ള പോലിസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
എഎസ്‌ഐ ജിനുമോന്‍ തച്ചേത്ത്, സിവില്‍ പോലിസ് ഓഫിസറായ സനല്‍കുമാര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

RELATED STORIES

Share it
Top