കൊലപാതകശ്രമം: അക്രമികള്‍ പിടിയില്‍

പാരിപ്പള്ളി: മുക്കട നീരോന്തിയില്‍ മല്‍സ്യ വ്യാപാരികളെ ആക്രമിച്ച് പരിക്കേല്‍പിച്ച സംഭവത്തില്‍ ഒളിവിലായിരുന്ന പ്രതികളെ പാരിപ്പള്ളി പോലിസ് അറസ്റ്റ് ചെയ്തു. കോട്ടക്കേറം വിഷ്ണു നിവാസില്‍ വിഷ്ണു(30), കോട്ടക്കേറം മണലുവിളവീട്ടില്‍ അമ്പു(30), ജവഹര്‍ജംഗ്ഷന്‍ പൊയ്കവിളവീട്ടില്‍ സുനില്‍കുമാര്‍(42) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ 17ന് മുക്കട നീരോന്തിയില്‍ വച്ച് പ്രതികള്‍ ഷഹിന്‍ഷാ, രാജേഷ് എന്നീ മല്‍സ്യവ്യാപാരികളെ വടിവാളും കമ്പിവടിയും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ വ്യാപാരികള്‍ക്ക് തലയ്ക്കു വെട്ടേല്‍ക്കുകയും കൈ ഒടിയുകയും ചെയ്തു. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന പ്രതികളെ പാരിപ്പള്ളി എസ്‌ഐ ശ്രീകുമാര്‍, എസ്‌ഐ ഷാജി എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്. പ്രതികളെ പരവൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

RELATED STORIES

Share it
Top