കൊലപാതകത്തിന്റെ ഗൂഢാലോചന അന്വേഷിക്കണം: സിപിഎം

മണ്ണാര്‍ക്കാട്: എംഎസ്എഫ് പ്രവര്‍ത്തകന്‍ സഫീറിന്റെ കൊലപാതകത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് സിപിഎം ജില്ലാ കമ്മിറ്റിയംഗം കൂടിയായ പി കെ ശശി എംഎല്‍എ. സഫീറിന്റെ വീട്ടിലെത്തിയതായിരുന്നു അദ്ദേഹം. ഗുഡാലോചന അന്വേഷിക്കണമെന് പി കെ ശശി എംഎല്‍എയുടെ പ്രസ്താവന ഏറെ ശ്രദ്ധേയമാണ്. മണ്ണാര്‍ക്കാട് മേഖലയില്‍ സിപിഎം-സിപിഐ പോര് പരസ്യമാണ്. സഫീറിന്റെ കൊലപാതകത്തിന് പിന്നില്‍ സിപിഐക്കാരാണ്. ഇരുപാര്‍ട്ടികളും തമ്മലിലുള്ള പോരിന്റെ ഭാഗം കൂടിയാണ് സിപിഎമ്മിന്റെ നിലപാടെന്നാണ് വിലയിരുത്തല്‍.
കൊലപാതകത്തിന് പിന്നിലെ ഗൂഡാലോചന അന്വേഷിക്കാന്‍ പോലിസ് തയാറായിട്ടില്ല. കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ കുറിച്ച് പരാതി ലഭിച്ചിട്ടുണ്ട്. ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും. പ്രതികളെ രക്ഷിക്കുന്ന ഉദ്യോഗസ്ഥന്‍ കേസ് അന്വേഷിക്കില്ല. കേസ് അന്വേഷണത്തിന്റെ കാര്യത്തില്‍ ഒരു ആശങ്കയും വേണ്ട. ക്രമിനലുകളെ സഹായിക്കുന്ന നിലപാടുള്ള നേതാവ് ഇടതുപക്ഷ മുന്നണയില്‍ ഉണ്ടെങ്കില്‍  പരസ്യമായി തള്ളിപ്പറയും. സിപിഎം ക്രിമിനലുകളെ സഹായിക്കില്ല. പാര്‍ട്ടിയില്‍ വരുന്നവരുടെ ജാതകവും സ്വഭാവവും നോക്കണം. രാഷ്ട്രീയ പാര്‍ട്ടികളില്‍ ആര്‍ക്കും എപ്പോഴും കയറിവരാവുന്ന സ്ഥിതി ഉണ്ടാവരുത്. ഈ നിലപാട് എല്ലാ പാര്‍ട്ടികളും സ്വീകരിക്കണമെന്നും സിപിഐയെ പരോക്ഷമായി സൂചിപ്പിച്ച് പി കെ ശശി പറഞ്ഞു. ഗുണ്ടാ ക്രിമിനല്‍ സംഘങങള്‍ക്കെതിരെ എല്ലാ വിഭാഗം ആളുകളുടെയും കൂട്ടായ്മ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top