കൊലപാതകം: ബിജെപി ലഫ്. ഗവര്‍ണറെ കണ്ടു

മാഹി: പള്ളൂരിലെ സിപിഎം നേതാവ് കണ്ണിപ്പൊയില്‍ ബാബുവിന്റെ കൊലപാതകത്തെക്കുറിച്ച് നിഷ്പക്ഷമായ അന്വേഷണം ആവശ്യപ്പെട്ട് ആര്‍എസ്എസ്, ബിജെപി നേതാക്കള്‍ പുതുച്ചേരി ലെഫ്റ്റനന്റ് ഗവര്‍ണര്‍ കിരണ്‍ബേദിയുമായി കൂടിക്കാഴ്ച നടത്തി. പുതുച്ചേരി പോലിസ്, കേരള പോലിസുമായി സഹകരിച്ച് നടത്തുന്ന അന്വേഷണം സത്യസന്ധമാവില്ലെന്നും അട്ടിമറിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും നേതാക്കള്‍ ധരിപ്പിച്ചു. എന്നാല്‍, സത്യസന്ധവും നിഷ്പക്ഷവുമായ അന്വേഷണം ഉറപ്പുവരുത്താന്‍ നടപടിയെടുക്കുമെന്നു ഗവര്‍ണര്‍ ഉറപ്പുനല്‍കി. ബിജെപി പുതുച്ചേരി സംസ്ഥാന പ്രസിഡന്റ് വി സ്വാമിനാഥന്റെ നേതൃത്വത്തിലായിരുന്നു ചര്‍ച്ച. അതേസമയം, ബിജെപി പ്രവര്‍ത്തകന്‍ ഷമേജിന്റെ കൊലക്കേസ് അന്വേഷണം അന്തിമഘട്ടത്തിലാണെന്നും പ്രതികളെ രണ്ടു ദിവസത്തിനകം കസ്റ്റഡിയിലെടുക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

RELATED STORIES

Share it
Top