കൊലപാതകം: പ്രതി മനോരോഗി; വിധി റദ്ദാക്കി

ന്യൂഡല്‍ഹി: എട്ടുവയസ്സുള്ള അനന്തരവനെ കൊലപ്പെടുത്തിയ കേസില്‍ മനോരോഗിയായ യുവതിയെ കുറ്റക്കാരിയെന്നു കണ്ടെത്തിയ വിചാരണക്കോടതി വിധി ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി. ജസ്റ്റിസുമാരായ എസ് മുരളീധരന്‍, ഐ എസ് മെഹ്ത എന്നിവരടങ്ങിയ ബെഞ്ചിന്റേതാണു നടപടി. ഡല്‍ഹിയിലെ മധുവിഹാര്‍ പോലിസ് സ്റ്റേഷനില്‍ 2010ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍, അതിവേഗ കോടതി അഡീഷനല്‍ സെഷന്‍സ് ജഡ്ജി 2016 മെയ് 20ന് പുറപ്പെടുവിച്ച ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്. ജീവപര്യന്തം തടവും 25,000 രൂപ പിഴയൊടുക്കാനുമാണ് വിചാരണക്കോടതി വിധിച്ചിരുന്നത്.

RELATED STORIES

Share it
Top