കൊലപാതകം; ജാര്‍ഖണ്ഡ് മുന്‍മന്ത്രിക്ക് ജീവപര്യന്തം

റാഞ്ചി: അധ്യാപകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ ജാര്‍ഖണ്ഡ് മുന്‍മന്ത്രി ഇനോസ് ഇക്കയെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. 1.65 ലക്ഷം രൂപ പിഴയടയ്ക്കാനും കോടതി വിധിച്ചിട്ടുണ്ട്. കഴിഞ്ഞമാസം 30ന് ഇക്ക കുറ്റക്കാരനാണെന്ന് അഡീഷനല്‍ ജില്ലാ ജഡ്ജി നീരജ് കുമാര്‍ ശ്രീവാസ്തവ കണ്ടെത്തിയിരുന്നു. അധ്യാപകനായ മനോജ്കുമാറിനെ 2014 നവംബര്‍ 26ന് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കേസ്. കോലിബറ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന സാമാജികനാണ് ഇക്ക. അര്‍ജുന്‍ മുണ്ട, മധു കോഡ, ഷിബു സോറന്‍ എന്നീ സര്‍ക്കാരുകളില്‍ ഇദ്ദേഹം മന്ത്രിയായിരുന്നു.

RELATED STORIES

Share it
Top