കൊലപാതകം: എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

ചീമേനി: ചെറുവത്തൂര്‍ നാലിലാംകണ്ടം ജിയുപി സ്‌കൂള്‍ അധ്യാപകന്‍ കയ്യൂരിലെ പി ടി രമേശന്‍ മാസ്റ്ററെ(52) തലയ്ക്കടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യ പ്രതിയായ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനെ കര്‍ണാടകയിലെ ബലഗാവിയില്‍ വച്ച് ചീമേനി പോലിസ് അറസ്റ്റ് ചെയ്്തു. അധ്യാപകന്റെ അയല്‍വാസിയും ബലഗാവിയിലെ എയര്‍ഫോഴ്‌സ് പരിശീലന കേന്ദ്രത്തിലെ ഉദ്യോഗസ്ഥനുമായ അഭിജിത്തിനെയാണ് ചീമേനി എസ്‌ഐ രാജഗോപാലും സംഘവും അറസ്റ്റ് ചെയ്തത്. ബലഗാവിയിലെ പരിശീലന കേന്ദ്രത്തിലെ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് അറസ്റ്റ്.
കൊലപാതകം നടത്തിയ ഉടനെ മുങ്ങിയ അഭിജിത്ത് ബലഗാവിയിലെത്തി ജോലിക്ക് ചേരുകയായിരുന്നു. ഇതിനിടയില്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ജാമ്യാപേക്ഷ കോടതി തള്ളിയതിനെ തുടര്‍ന്നാണു പ്രതിയെ പിടികൂടാന്‍ എസ്‌ഐയുടെ നേതൃത്വത്തില്‍ എയര്‍ഫോഴ്‌സ് കേന്ദ്രത്തില്‍ എത്തിയത്. കേസില്‍ നേരത്തെ അറസ്റ്റ് ചെയ്തിരുന്ന അഭിജിത്തിന്റെ പിതാവ് തമ്പാന്‍, മരുമക്കളായ ജയനേഷ്, അരുണ്‍കുമാര്‍ എന്നിവര്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്. കൊലക്കേസില്‍ നാലാംപ്രതിയാണ് പിടിയിലായ അഭിജിത്തെന്ന് പോലിസ് പറഞ്ഞു.

RELATED STORIES

Share it
Top