കൊലക്കേസ് സാക്ഷിയുടെ നാവ് മുറിച്ചുകളഞ്ഞു

ലക്‌നോ: ഉത്തര്‍പ്രദേശിലെ ഫായിസ്ബാദ് ജില്ലയില്‍ കൊലപാതകത്തിന് സാക്ഷി പറയാതിരിക്കാന്‍ സാക്ഷിയായ ആളുടെ നാവ് മുറിച്ച് കളഞ്ഞു. കോടതിയില്‍ കേസ് പരിഗണനയ്ക്ക് ഇരിക്കുന്ന സാഹചര്യത്തിലാണ് നടപടി.ജനക് രാജ് സിങെന്നയാളുടെ നാവാണ് മുറിച്ച് കളഞ്ഞത്.ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഒരുവര്‍ഷം മുന്‍പ് ജിതേന്ദ്ര തിവാരിയെന്നയാള്‍ കൊല ചെയ്യപ്പെടുന്നതിന് ദൃക്‌സാക്ഷിയായിരുന്നു ഇയാള്‍. കോടതിയില്‍ സാക്ഷി പറയുന്നതില്‍ നിന്ന് പിന്‍മാറണമെന്ന് പ്രതിയുടെ ഭാഗത്ത് നിന്ന് നേരത്തെ തന്നെ ഭീഷണിയുണ്ടായിരുന്നതായി ജനക് രാജിന്റെ കുടുംബം പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റിലായിട്ടുണ്ട്.

RELATED STORIES

Share it
Top