കൊലക്കേസ് പ്രതി അറസ്റ്റില്‍

ഗുരുവായൂര്‍: കൊലപ്പെടുത്തിയ കേസില്‍ ജാമ്യമെടുത്ത് മുങ്ങിയ പ്രതിയെ ഗുരുവായൂര്‍ പോലിസ് അറസ്റ്റ് ചെയ്തു. കന്യാകുമാരി അമ്മാണ്ടിപിള്ളെ സ്വദേശി ഗോപാലകൃഷ്ണനെയാണ് (69) ഗുരുവായൂര്‍ എസ്എച്ച്ഒ ഇ ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റ് ചെയ്തത്. തമിഴ്‌നാട് സ്വദേശി മുരുകനെയാണ് 2013 ആഗസ്ത് 20ന് പ്രതി കൊലപ്പെടുത്തിയത്. അറസ്റ്റിലായ പ്രതി ജാമ്യമെടുത്ത് തമിഴ്‌നാട്ടിലേക്ക് കടന്നു. ഇയാളെ പിന്നീട് കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു.

RELATED STORIES

Share it
Top