കൊലക്കുറ്റത്തിന് കേസെടുക്കണം: ഭാര്യ അഖില

കൊച്ചി: പോലിസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ മരണത്തിന് ഉത്തരവാദികളായ പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ കൊലക്കുറ്റത്തിനു കേസെടുക്കണമെന്നും സംഭവം സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും മരിച്ച ശ്രീജിത്തിന്റെ ഭാര്യ അഖില ആവശ്യപ്പെട്ടു.
പോലിസിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയാണു തന്റെ ഭര്‍ത്താവ് ശ്രീജിത്തിന്റെ മരണ കാരണം. പോലിസിന്റെ ഭാഗത്ത് നിന്നും തങ്ങള്‍ക്കു നീതി ലഭിക്കുമെന്ന വിശ്വാസമില്ല. അതിനാല്‍ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും അഖില ആവശ്യപ്പെട്ടു. ശ്രീജിത്തിനെ കൊന്നതു തന്നെയാണ്. അതുകൊണ്ടു തന്നെ അതിന് ഉത്തരവാദികളായ പോലിസുകാര്‍ക്കെതിരേ കൊലക്കുറ്റത്തിനു കേസെടുക്കുകയാണ് വേണ്ടത്. എന്നാല്‍ അതുണ്ടായിട്ടില്ലെന്നും അഖില പറഞ്ഞു.

RELATED STORIES

Share it
Top