കൊറിയയില്‍ സൈന്യം സജ്ജരായിരിക്കും: പെന്റഗണ്‍

വാഷിങ്ടണ്‍: കൊറിയന്‍ ഉപദ്വീപിലെ സംയുക്ത സൈനിക പരിശീലനം അവസാനിപ്പിക്കുന്നെന്ന് ട്രംപ് പ്രഖ്യാപിച്ച് രണ്ടു ദിവസം പിന്നിട്ടിട്ടും മേഖലയില്‍ യുഎസ് സൈനികരെ സദാ സജ്ജമാക്കി നിര്‍ത്താനുള്ള ശ്രമത്തിലാണ് പെന്റഗണ്‍. ട്രംപിന്റെ  പ്രഖ്യാപനത്തില്‍ ഏതെല്ലാം പരിശീലനങ്ങളാണ് ഉള്‍പ്പെടുക എന്നതു വ്യക്തമല്ലെന്നും എന്നാല്‍ യുഎസ്- ദക്ഷിണകൊറിയ സംയുക്ത സൈനിക പരിശീലനം ഇതിന്റെ പരിധിയില്‍ വരില്ലെന്നും പെന്റഗണ്‍ അധികൃതര്‍ വ്യക്തമാക്കി. തങ്ങള്‍ക്കു തെറ്റു പറ്റില്ലെന്നും ദക്ഷിണകൊറിയയില്‍ സുസജ്ജരായി സൈന്യം ഉണ്ടാവുമെന്നും പേരുവെളിപ്പെടുത്താത്ത യുഎസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

RELATED STORIES

Share it
Top