കൊറിയന്‍ യുദ്ധം: സൈനികരുടെ ഭൗതികാവശിഷ്ടങ്ങള്‍ കൈമാറാന്‍ ചര്‍ച്ച

സോള്‍: 1950-1953ലെ കൊറിയന്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട യുഎസ് സൈനികരുടെ ഭൗതികാവശിഷ്ടങ്ങള്‍ കൈമാറുന്നതു സംബന്ധിച്ച് ഇരുരാജ്യങ്ങളിലെയും ഉന്നതതല സൈനിക മേധാവികള്‍ കൂടിക്കാഴ്ച നടത്തും.
സിംഗപ്പൂരില്‍ കഴിഞ്ഞ ജൂണില്‍ ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തമ്മില്‍ നടന്ന ഉച്ചകോടിയില്‍ കൊറിയന്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട യുഎസ് സൈനികരുടെ ഭൗതികാവശിഷ്ടം സ്വദേശത്തേക്ക് അയക്കുന്നത്  പ്രധാന കരാറായിരുന്നു. ഉത്തര കൊറിയ സന്ദര്‍ശിച്ച യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു.

RELATED STORIES

Share it
Top