കൊറിയന്‍ എയര്‍ ചെയര്‍മാന്റെ മക്കള്‍ കമ്പനി സ്ഥാനങ്ങളൊഴിഞ്ഞു

സോള്‍: മോശം പെരുമാറ്റത്തെത്തുടര്‍ന്ന് വിവാദത്തിലായ, കൊറിയന്‍ എയര്‍ ചെയര്‍മാന്‍ ചോ യാങ് ഹുവിന്റെ രണ്ടു പെണ്‍മക്കള്‍ ജോലി രാജിവച്ചു. മക്കളുടെ പെരുമാറ്റത്തില്‍ ചോ യാങ് ഹു മാപ്പുപറഞ്ഞതിനു പിന്നാലെയാണ് ഇരുവരുടെയും രാജി. ചോ യാങ് ഹുവിന്റെ മൂത്ത മകള്‍ ചോ ഹ്യൂന്‍ ആഹ് അടുത്തിടെ എയര്‍ലൈന്‍ ഹോട്ടല്‍ ബിസിനസ് പ്രസിഡന്റായി നിയമിക്കപ്പെട്ടിരുന്നു. ഇതേ വിഭാഗത്തില്‍ സീനിയര്‍ എക്‌സിക്യൂട്ടീവായിരുന്നു ഇളയ സഹോദരി ചോ ഹ്യൂന്‍ മിന്‍. ഇരുവരും കമ്പനിയിലെ എല്ലാ ഉത്തരവാദിത്തങ്ങളും ഒഴിഞ്ഞതായി യുന്‍ബാപ്പ് ന്യൂസ് ഏജന്‍സി റിപോര്‍ട്ട് ചെയ്തു. ചോ ഹ്യൂന്‍ മിന്‍ കമ്പനി യോഗത്തിനിടെ ഒരു യുവാവിന്റെ മുഖത്ത് വെള്ളം ഒഴിച്ചത് വിവാദമായിരുന്നു.  നാലു വര്‍ഷം മുമ്പ്  ചോ ഹ്യൂന്‍ ആഹ് വിമാനത്തില്‍ അണ്ടിപ്പരിപ്പ് കവറില്‍ നല്‍കിയതിന് എയര്‍ഹോസ്റ്റസിനെ അടിച്ചതും വിവാദമായിരുന്നു.

RELATED STORIES

Share it
Top