കൊരട്ടിമുത്തിയുടെ തിരുന്നാള്‍ ആഘോഷിച്ചു

ചാലക്കുടി: ചരിത്രപ്രസിദ്ധമായ കൊരട്ടി സെന്റ് മേരീസ് ഫൊറോന പള്ളിയിലെ അദ്ഭുതപ്രവര്‍ത്തകയായ കൊരട്ടിമുത്തിയുടെ തിരുന്നാള്‍ കൊണ്ടാടി. ആയിരങ്ങള്‍ മുത്തിയുടെ അനുഗ്രഹം തേടി പള്ളിയങ്കണത്തിലെത്തി. പുലര്‍ച്ചെ 5ന് മുത്തിയുടെ രൂപംഎഴുന്നള്ളിക്കലും തുടര്‍ന്ന് ദിവ്യബലിയും നടന്നു.
രാവിലെ 9ന് തമിഴ്ദിവ്യബലിയും ഉണ്ടായി. ഫാ. ജോഷി കളപ്പറമ്പിലാണ് കാര്‍മികത്വം വഹിച്ചത്. 2.30നു നടന്ന ദിവ്യബലിയെ തുടര്‍ന്ന് മുത്തിയുടെ രൂപം വഹിച്ചുകൊണ്ടുള്ള നഗരി കാണിക്കല്‍ ചടങ്ങ് നടന്നു.
തിരുന്നാള്‍ദിനത്തില്‍ മാത്രമാണ് മുത്തിയുടെ രൂപം പുറത്തിറക്കുക. കൊരട്ടി പോലിസിന്റെ നേതൃത്വത്തില്‍ വന്‍ പോലിസ് സന്നാഹം പ്രദേശത്ത് തമ്പടിച്ചിട്ടുണ്ട്. അടുത്ത ഞായറാഴ്ച എട്ടാമിടവും പിന്നീട് വരുന്ന ഞായറാഴ്ച പതിനഞ്ചാമിടവും ആഘോഷിക്കും.

RELATED STORIES

Share it
Top