കൊരട്ടിക്കരയില്‍ ബസ്സുകള്‍ കൂട്ടിയിടിച്ച് 15 പേര്‍ക്ക് പരിക്ക്

കുന്നംകുളം: ചൂണ്ടല്‍-കുറ്റിപ്പുറം സംസ്ഥാനപാതയിലെ കൊരട്ടിക്കരയില്‍ ബസുകള്‍ കൂട്ടിയിടിച്ച് 15 പേര്‍ക്ക് പരിക്ക്. തൃശ്ശൂരില്‍നിന്ന് മൂകാംബികയ്ക്ക് പോകുന്ന കെ.എസ്.ആര്‍. ടി. സി. ബസും കോഴിക്കോട്ടുനിന്ന് തൃശ്ശൂരിലേക്ക് വരുകയായിരുന്ന സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്.
ചൊവ്വാഴ്ച രാത്രിയാണ് അപകടം സംഭവിച്ചത്. അമിതവേഗത്തിലായിരുന്ന സ്വകാര്യബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ കെ.എസ്. ആ ര്‍. ടി.സി. ബസില്‍ ഇടിക്കുകയായിരുന്നു. കെ.എസ്.ആര്‍.ടി.സി. ബസിലുണ്ടായിരുന്ന പലരും മൂകാംബികാ തീര്‍ഥാടകരാണ്.
മലപ്പുറം, മുണ്ടുകാട്, ആനമേംതടത്തില്‍, അനിലിന്റെ മകന്‍ അഥര്‍വ് (10 മാസം), അരൂര്‍ മടോലത്തില്‍ ഹാരിസ് (36), അരൂര്‍ വടക്കേ ആണ്ട്യം മുഹമ്മദ് (44), കോഴിക്കോട് കൈതക്കല്ലില്‍ ശ്രീരാഗ് (21), കണ്ണൂര്‍ രാജധാനി അശോക് കുമാര്‍ (47), പുത്തനത്താണി പറക്കണ്ടന്‍ പ്രമോദ് (25), പുത്തനത്താണി പറക്കണ്ടന്‍ പ്രജീഷ് (27), തൃശ്ശൂര്‍ ചക്കാലപ്പറമ്പില്‍ ശ്യാംലാല്‍ (19), കൊല്ലം കല്ലമ്പിള്ളി മഠം ശിവകുമാര്‍ (47), കുന്നംകുളം പുലിക്കോട്ടില്‍ ജോഷി (47), കണ്ണൂര്‍ കല്ലംപിള്ളി കരിപ്പാല്‍ യദു വിജയന്‍ (19), ബാലുശ്ശേരി തെക്കേവളപ്പില്‍ സുബീഷ് (32), മലപ്പുറം കൃഷ്ണവിലാസം ജയശ്യാം (52), തൃശ്ശൂര്‍ ബാലുപറമ്പില്‍ രാഹുല്‍ (20), കണ്ണൂര്‍ കാലടി, അനിരുദ്ധന്‍ (58) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
പരിക്കേറ്റവരെ പെരുമ്പിലാവ് അന്‍സാര്‍ ആശുപത്രിയിലും തൃശൂര്‍ അശ്വനി ആശുപത്രിയിലും പ്രവേശിപ്പിച്ചു

RELATED STORIES

Share it
Top