കൊയിലാണ്ടി ഹാര്‍ബര്‍ നിര്‍മാണം ദ്രുതഗതിയില്‍

കൊയിലാണ്ടി: അടുത്ത മാസം ഉദ്ഘാടനം ചെയ്യാന്‍ പാകത്തില്‍ കൊയിലാണ്ടി ഹാര്‍ബര്‍ നിര്‍മാണം ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. ഹാര്‍ബര്‍ ബേസിനകത്തു ബില്‍ഡിങ്ങിനും പാര്‍ക്കിങ്ങിനും വേണ്ടി മണ്ണു നിറച്ച് കോണ്‍ക്രീറ്റ് പ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
മല്‍സ്യത്തൊഴിലാളികള്‍ക്ക് ആവശ്യമായ റൂം, വല പണിയുന്നതിനുള്ള ലാന്റിങ് ഷെഡ്, ചെറുവള്ളങ്ങള്‍ കെട്ടിയിടാനുള്ള ജെട്ടികള്‍ തുടങ്ങിവ നിര്‍മിച്ചു തുടങ്ങി. മെയ് മാസം തന്നെ ഹാര്‍ബറിന്റെ പണി മുഴുവനും പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്യാനാണ് ഹാര്‍ബര്‍ ഡിപാര്‍ട്ട്‌മെന്റിന്റെ നീക്കം.
മെയ് മാസത്തോടെ ഹാര്‍ബറിന്റെ പ്രവൃത്തി പൂര്‍ത്തിയാക്കി  ഉദ്ഘാടനം നടത്തുമെന്ന് ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ കൊയിലാണ്ടി സന്ദര്‍ശന വേളയില്‍ പ്രഖ്യാപിച്ചിരുന്നു. ഹാര്‍ബര്‍ ഉദ്ഘാടനത്തിനായി കാത്തിരിക്കുകയാണ് മീന്‍പിടുത്ത തൊഴിലാളികളും നാട്ടുകാരും.

RELATED STORIES

Share it
Top