കൊമ്പുകോര്‍ത്ത് പാര്‍ട്ടികള്‍

അഹ്മദാബാദ്: ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പരസ്യപ്രചാരണം അവസാനിച്ചു. സീ പ്ലെയിനില്‍ പറന്ന് നരേന്ദ്ര മോദി തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ മുഴുകിയപ്പോള്‍ അഹ്മദാബാദിലെ ജഗന്നാഥ ക്ഷേത്രം സന്ദര്‍ശിച്ചാണ് രാഹുല്‍ ഗാന്ധി പ്രചാരണത്തിന്റെ അവസാനഘട്ടം അവിസ്മരണീയമാക്കിയത്. നേര്‍ക്കു നേര്‍ ഏറ്റുമുട്ടുന്ന ബിജെപിയുടെയും കോണ്‍ഗ്രസ്സിന്റെയും മുതിര്‍ന്ന നേതാക്കള്‍ ശക്തമായ വാക്‌പോര് തുടരുന്നതിനിടെയാണ് രണ്ടാംഘട്ട പരസ്യ പ്രചാരണത്തിന് തീരശ്ശീല വീണത്. 93 മണ്ഡലങ്ങളിലെ പരസ്യ പ്രചാരണങ്ങളാണ് ഇന്നലെ അവസാനിച്ചത്. മധ്യ ഗുജറാത്തിലും വടക്കന്‍ ഗുജറാത്തിലുമുള്ള 14 ജില്ലകളിലെ 93 മണ്ഡലങ്ങളാണ് രണ്ടാം ഘട്ടത്തില്‍ വിധിയെഴുതുന്നത്. നാളെയാണ്് വോട്ടെടുപ്പ്. ബിജെപിക്കും കോണ്‍ഗ്രസ്സിനും ഒരു പോലെ സ്വാധീനമുള്ള മേഖലകളാണ് രണ്ടാംഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നതില്‍ ഭൂരിപക്ഷവും. 17 മണ്ഡലങ്ങളുള്ള അഹ്മദാബാദ് ജില്ലയിലെ തങ്ങളുടെ മേല്‍ക്കൈ ഇത്തവണ നഷ്ടമാവുമോ എന്ന ആശങ്ക ബിജെപി ക്യാംപിനുണ്ട്. അതിനിടെ അഹ്മദാബാദില്‍ പതിനായിരങ്ങളെ പങ്കെടുപ്പിച്ച് ബിജെപിക്കെതിരേ ഹാര്‍ദിക് പട്ടേല്‍ പടുകൂറ്റന്‍ റാലി നടത്തി. ഗുജറാത്തിലെ ബിജെപി ഭരണത്തിന് അന്ത്യമായെന്നും ആദ്യഘട്ടം വോട്ടെടുപ്പ് നടന്ന 89 എണ്ണത്തില്‍ 60 സീറ്റ് കോണ്‍ഗ്രസ്സിന് കിട്ടുമെന്നും ഹാര്‍ദിക് വ്യക്തമാക്കി.

RELATED STORIES

Share it
Top