കൊബാദ് ഗാന്ധി ജയില്‍മോചിതനായി

ഹൈദരാബാദ്: മുതിര്‍ന്ന മാവോവാദി നേതാവ് കൊബാദ് ഗാന്ധി വിശാഖപട്ടണം സെന്‍ട്രല്‍ ജയിലില്‍ നിന്ന് ജാമ്യത്തില്‍ പുറത്തിറങ്ങി. നിരോധിക്കപ്പെട്ട സിപിഐ (മാവോയിസ്റ്റ്)യുടെ പോളിറ്റ്ബ്യൂറോ അംഗമായിരുന്ന അദ്ദേഹത്തെ 2009ലാണ് അറസ്റ്റ് ചെയ്തത്. വിവിധ കേസുകളിലായി തിഹാര്‍ ജയിലില്‍ ഏഴു വര്‍ഷവും ചാരപള്ളി ജയിലില്‍ നാലു മാസവും ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കഴിഞ്ഞ ഒമ്പതു മാസമായി വിശാഖപട്ടണം ജയിലിലുമായിരുന്നു.2016 ജൂണില്‍ അദ്ദേഹത്തിനെതിരായ യുഎപിഎ കേസുകള്‍ ഡല്‍ഹി കോടതി പിന്‍വലിച്ചിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 20ഓളം കേസുകളാണ് കൊബാദിനെതിരേ ചുമത്തിയിരുന്നത്. നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്ന ഇദ്ദേഹം അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ അര്‍ബുദത്തിനു ചികില്‍സയിലായിരുന്നു. 2004ല്‍ സിപിഐ (മാവോയിസ്റ്റ്) രൂപീകരിച്ചതു മുതല്‍ കൊബാദ് ഗാന്ധി പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റിയിലും പോളിറ്റ്ബ്യൂറോയിലും അംഗമാണ്.

RELATED STORIES

Share it
Top