കൊപ്പം പോലിസ് സ്‌റ്റേഷന്‍ ഉദ്ഘാടനം ആഗസ്ത് 13ന്

പട്ടാമ്പി: കൊപ്പം പോലിസ് സ്‌റ്റേഷന്‍ ഉദ്ഘാടനം ആഗസ്ത് 13ന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്തു നിന്നും വീഡിയോ കോണ്‍ഫ്രന്‍സിലൂടെ ഉദ്ഘാടനം ചെയ്യുമെന്ന് മുഹമ്മദ് മുഹ്‌സിന്‍ എംഎല്‍എ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഉദ്ഘാടന ചടങ്ങില്‍ മന്ത്രിമാര്‍, എംഎല്‍എ മാര്‍ ഉള്‍പ്പെടെ വിവിധ ജനപ്രതിനിധികള്‍ പങ്കെടുക്കും.
നിലവില്‍ പട്ടാമ്പി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വരുന്ന കൊപ്പം, വിളയൂര്‍, തിരുവേഗപ്പുറ, കുലുക്കല്ലൂര്‍ പഞ്ചായത്തുകളിലെ 23 പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് കൊപ്പം പോലീസ് സ്‌റ്റേഷന്‍ പരിതി. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം നടന്ന 201617 സംസ്ഥാന ബഡ്ജറ്റില്‍ പ്രഖ്യാപിച്ച കേരളത്തിലെ 7 പുതിയ പോലിസ് സ്‌റ്റേഷനുകളില്‍ ഒന്നാണ് കൊപ്പം പോലീസ് സ്‌റ്റേഷന്‍.
കൊപ്പം സ്‌റ്റേഷനില്‍ ആകെ 32 തസ്തികകളാണ് ഉണ്ടാവുക. സബ് ഇന്‍സ്‌പെക്ടര്‍ (2), അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ (2), സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ (6), സിവില്‍ പോലീസ് ഓഫീസര്‍ (18), വുമണ്‍ സിവില്‍ പോലീസ് ഓഫീസര്‍ (2), െ്രെഡവര്‍ (1), പാര്‍ട്ട് ടൈം സ്വീപ്പര്‍ (1) എന്നിങ്ങനെയാണ് തസ്തികകള്‍. പോലിസ് സ്‌റ്റേഷന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഇന്നലെ കൊപ്പം വ്യാപാരഭവനില്‍ സ്വാഗത സംഘം രൂപീകരിച്ചു.

RELATED STORIES

Share it
Top