കൊപ്പം പേങ്ങാട്ടിരി റോഡില്‍ ഏഴുവന്തല ഇടുതറ ഭാഗത്ത് അപകടങ്ങള്‍ പതിവാകുന്നു

പട്ടാമ്പി: കൊപ്പം പേങ്ങാട്ടിരി റോഡില്‍ ഏഴുവന്തല ഇടുതറ ഭാഗത്ത് അപകടങ്ങള്‍ പതിവാകുന്നു. ഒരു മാസത്തിനിടെ മൂന്ന് അപകടങ്ങളാണ് ഈ പ്രദേശത്ത് ഉണ്ടായത് ഏറ്റവും അവസാനം സ്‌കോര്‍പ്പിയോ കാര്‍ റോഡില്‍നിന്ന് നിയന്ത്രണംവിട്ട് മറഞ്ഞിരുന്നു. മുളയന്‍കാവ് പേങ്ങാട്ടിരി റോഡ് റീ ടാറിംഗ് പ്രവര്‍ത്തികള്‍ കഴിഞ്ഞതിനു ശേഷം ഇരുവശവും മണ്ണിട്ട് നികത്താന്‍ വൈകുന്നതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. ഭൂമിയില്‍നിന്ന് ഉയര്‍ന്നുനില്‍ക്കുന്ന റോഡില്‍ നിന്നും വാഹനങ്ങള്‍ അരിക് ഇറങ്ങി നിയന്ത്രണം തെറ്റി രണ്ടടിയോളം താഴ്ചയുള്ള പാടത്തേക്ക് മറിയുകയാണ്്.
റോഡിന്റെ ഇരുവശം ദിശ നിര്‍ണയിക്കുന്ന വരകള്‍ ഇല്ലാത്തതും അപകടത്തിന് കാരണമാകുന്നു. റോഡ് നിര്‍മ്മാണം കഴിഞ്ഞാല്‍ റോഡിന്റെ ഇരുവശവും മണ്ണിട്ടുനികത്തുന്നത് പതിവാണ് എന്നാല്‍ റോഡുനിര്‍മാണം കഴിഞ്ഞിട്ടും പൊതുമരാമത്ത് വകുപ്പ് ഈ പ്രവര്‍ത്തി ചെയ്യാന്‍ വൈകുന്നതാണ് വാഹനങ്ങള്‍ അപകടത്തില്‍ പെടാനുള്ള മുഖ്യകാരണം.

RELATED STORIES

Share it
Top