കൊപ്പം ജങ്ഷനില്‍ കുഴിയും വെള്ളക്കെട്ടും ദുരിതയാത്രയും

പട്ടാമ്പി: കൊപ്പം ടൗണിലെ റോഡിന്റെ മധ്യത്തില്‍ രൂപപ്പെട്ട വലിയ കുഴി വാഹന ഗതാഗതത്തിനും കാല്‍നടയാത്രക്കാര്‍ക്കും സമീപപ്രദേശത്തെ വ്യാപാരികള്‍ക്കും ദുരിതം വിതയ്ക്കുന്നു. കൊപ്പം ടൗണില്‍ പെയ്യുന്ന മഴവെള്ളം ഒഴുകി പോകാനുളള െ്രെഡനേജ് സംവിധാനമില്ലാത്തതും നിലവിലെ ഓടകള്‍ അടഞ്ഞുകിടക്കുന്നതും റോഡില്‍ വെള്ളം കെട്ടിക്കിടക്കാന്‍ കാരണമാവുന്നു. വെള്ളക്കെട്ടുമൂലം കാലങ്ങളായി ഉണ്ടാവുന്ന കുഴികളാണ് കൊപ്പം ടൗണിനെ വീര്‍പ്പുമുട്ടിക്കുന്നത്.
കൊപ്പം-വളാഞ്ചേരി ഭാഗത്തേക്ക് ബസ് കാത്തുനില്‍ക്കുന്നവര്‍ക്കും കാല്‍നടയാത്രയായി കടന്നുപോകേണ്ടത് ഈ വെള്ളക്കെട്ടിലൂടെയാണ്. കൊപ്പം ടൗണില്‍ എത്തുന്ന ജനങ്ങള്‍ക്ക് നടക്കാനുള്ള ഫുട്പാത്ത് സൗകര്യമില്ലാത്തതും സ്ത്രീകളെയും സ്‌കൂള്‍ വിദ്യാര്‍ത്ഥികളേയും പ്രയാസപ്പെടുന്നുണ്ട്. വ്യാപാര സ്ഥാപനങ്ങളിലേക്ക് ഈപ്രദേശത്തെ വെള്ളക്കെട്ടില്‍ നിന്ന് ചളിവെള്ളം തെറിക്കുന്നതും പതിവാണ്. പലപ്പോഴായി കുഴി അടയ്ക്കാന്‍ ശ്രമം ഉണ്ടായെങ്കിലും വെള്ളക്കെട്ടുമൂലം വീണ്ടും കുഴി രൂപപ്പെടുകയും അത് ഗതാഗതക്കുരുക്കിനു വഴിതെളിച്ചു.
മഴ വെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനം ഒരുക്കിയാല്‍ മാത്രമേ റോഡിന്റെ ശോചനീയാവസ്ഥക്ക് സ്ഥിരമായ പരിഹാരമാവുകയുളളൂ. പലസ്ഥലങ്ങളിലും അഴുക്ക് ചാലുകള്‍ നികത്തിയതാണ് ഇപ്പാഴത്തെ പ്രതിസന്ധിക്കു കാരണമെന്ന് ടൗണിലെ കച്ചവടക്കാര്‍ പറഞ്ഞു. എന്നാല്‍ പൊതു മരാമത്ത് വകുപ്പ് അധികൃതരും തദ്ദേശ സ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥരും കൂടി ഏകോപനമില്ലാത്തതാണ് പട്ടാമ്പി മണ്ഡലത്തിലെ പല നിരത്തുകളുടെയും ഇപ്പോഴത്തെ ദയനിയാവസ്ഥക്കു കാരണമെന്നു നാട്ടുകാര്‍ പറഞ്ഞു.

RELATED STORIES

Share it
Top