കൊതുക് നിയന്ത്രണത്തില്‍ വീഴ്ച ; ഏഴുപേര്‍ക്കെതിരേ നടപടി



കൊണ്ടോട്ടി: കൊതുകുനിയന്ത്രണത്തില്‍ വീഴ്ച വരുത്തിയതിന് ഏഴു പേര്‍ക്കെതിരേ ആരോഗ്യവിഭാഗം നിയമ നടപടി സ്വീകരിച്ചു. നാലു പേരില്‍ നിന്ന് പിഴയും മൂന്ന് പേര്‍ക്കെതിരേ നിയമ നടപടിക്കായുള്ള നോട്ടീസുമാണ് നല്‍കിയത്. മല്‍സ്യ മാര്‍ക്കറ്റില്‍ കൊതുകു വളരുന്നതിന് സാഹചര്യം സൃഷ്ടിച്ച നാലു പേരില്‍ നിന്നാണ് പിഴ ഈടാക്കിയത്. കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ വെള്ളം കെട്ടിക്കിടന്ന് കൊതുക് വളരുന്നതായി കണ്ടെത്തിയ മൂന്ന് പേര്‍ക്കെതിരേ നോട്ടീസും നല്‍കി. അടുത്ത ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ എം അനില്‍കുമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ കെ അബ്ദുല്‍ സലാം, വി പി ദിനേശ്, പി കൃഷ്ണന്‍, എം പി സുരേഷ് എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി

RELATED STORIES

Share it
Top