കൊതുക് കടി സഹിച്ചാണ് ദലിത് വീടുകള്‍ സന്ദര്‍ശിക്കുന്നതെന്ന് ബിജെപി മന്ത്രി

ലക്‌നോ: ദലിത് ഭവനങ്ങള്‍ സന്ദര്‍ശിക്കുന്നത് കൊതുകുകടി കൊണ്ടാണെന്നും ഇത് സഹിക്കാന്‍ കഴിയാത്തതാണെന്നും യു പി വിദ്യാഭ്യാസ മന്ത്രി അനുപമ ജെസ്‌വാള്‍.  ദലിതരുടെ വീടുകളിലാകെ കൊതുകാണ്. ദലിതര്‍ക്കുള്ള ക്ഷേമപദ്ധതികള്‍ നടപ്പിലാക്കാന്‍ കൊതുകകടി സഹിച്ച്  ഒരുപാട് ത്യാഗം സഹിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.അതേസമയം താന്‍ നിശ്ചയിച്ചതിലും കൂടുതല്‍ വീടുകളില്‍ സന്ദര്‍ശിക്കാറുണ്ടെന്നും മന്ത്രി അവകാശപ്പെട്ടു.50 ശതമാനത്തിലേറെ ദലിതരുള്ള ഗ്രാമങ്ങളില്‍ ഒരു ദിവസമെങ്കിലും ചിലവഴിക്കാന്‍ കഴിഞ്ഞദിവസം ബിജെപി ജനപ്രതിനിധികളോട് ആവശ്യപ്പെട്ടിരുന്നു.അതിന്റെ ഭാഗമായാണ് മന്ത്രിമരുടെ ദലിത് ഭവന സന്ദര്‍ശനം

RELATED STORIES

Share it
Top