കൊതുകു നശീകരണത്തിന് നേതൃത്വം നല്‍കേണ്ടവര്‍ കൊതുകുവളര്‍ത്തി വിടുന്നുമുക്കം: പകര്‍ച്ചപ്പനി ഉള്‍പ്പെടെ മഴക്കാല രോഗങ്ങള്‍ പടര്‍ന്ന് പിടിച്ച് ജനം ദുരിതത്തിലായിരിക്കെ മുക്കം ഗവ.ആശുപത്രിവളപ്പിലെ കിണര്‍ നാട്ടുകാര്‍ക്ക് ദുരിതമാകുന്നു. മാലിന്യം നിേക്ഷപിച്ച് കിണര്‍ കൊതുക് വളര്‍ത്തു കേന്ദ്രം പോലെ ആയിരിക്കുകയാണ്. മുക്കം ഉള്‍പ്പെടെ മലയോര മേഖലയില്‍ ഡെങ്കിപ്പനി ഉള്‍പ്പെടെ പകര്‍ച്ചവ്യാധികള്‍ പിടിപെട്ട് നൂറു കണക്കിനാളുകളാണ് വിവിധ ആശുപത്രികളില്‍ ചികില്‍സയില്‍ കഴിയുന്നത്. നാട്ടിന്‍പുറങ്ങളില്‍ ആരോഗ്യ വകുപ്പു ജീവനക്കാരും ജനപ്രതിനിധികളും ശുചീകരണം ആഘോഷമാക്കുമ്പോഴാണ് അധികാരികളുടെ മൂക്കിനു താഴെ ഈ അനാസ്ഥ അരങ്ങേറുന്നത്. ആശുപത്രി വളപ്പിലെ കിണര്‍ ശുചീകരിക്കുകയും മാലിന്യം നിക്ഷേപിക്കാന്‍ കഴിയാത്ത വിധത്തില്‍ സംരക്ഷിക്കുകയും വേണമെന്നാണ് നാട്ടുകാരുടേയും ഇവിടെയെത്തുന്ന രോഗികളുടേയും ആവശ്യം.30 വര്‍ഷം മുമ്പ്  മുക്കംപ്രൈമറി ഹെല്‍ത്ത് സെന്റര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററായി മാറിയതോടെ തുടങ്ങിയതാണ് നാട്ടുകാരുടെ ദുരിതവും. െപ്രെമറി ഹെല്‍ത്ത് സെന്ററായ കാലത്ത് കിടത്തി ചികില്‍സയും പ്രസവം നിര്‍ത്തുന്നതിനുള്ള ഓപ്പറേഷന്‍, ഗൈനക്കോളജിസ്റ്റടക്കമുള്ള ഡോക്ടര്‍മാരുടെ സേവനവും ഇവിടെ ഉണ്ടായിരുന്നു. ഏത് പാതിരാത്രിയിലും ഡോക്ടര്‍മാരുടെ സേവനം ലഭ്യമായിരുന്നു. കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററായപ്പോള്‍ ആവശ്യത്തിന് ഡോക്ടര്‍മാരോ മറ്റ് ജീവനക്കാരോ ഇല്ലാത്ത അവസ്ഥയാണ്. ഉള്ള ഡോക്ടര്‍മാര്‍ തന്നെ പലപ്പോഴും എത്തിച്ചേരാന്‍ പറ്റാത്ത വിധം വിവിധ ഡ്യൂട്ടികളിലുമായിരിക്കും. വിവിധ തരത്തിലുള്ള പനിയുമായി എത്തിച്ചേരുന്ന നൂറുകണക്കിന് രോഗികളുടെ രക്ത പരിശോധന നടത്താന്‍ ആവശ്യത്തിന് ലാബ് ടെക്‌നീഷ്യന്‍മാരില്ല. വൈകുന്നേരം 4 മണി വരെയെങ്കിലും സേവനം നടത്തേണ്ട ഡോക്ടര്‍മാര്‍ ഉച്ചക്ക് ഒരു മണിയോടെ അവരുടെ സ്വകാര്യ പ്രക്ടീസ് കേന്ദ്രങ്ങളിലേക്ക് സ്ഥലം വിടും. രാത്രി കാലങ്ങളില്‍ ഒരു ഡോക്ടറുടെ സേവനം പോലും ഇവിടെ ലഭ്യമല്ലന്നും നാട്ടുകാര്‍ പറയുന്നു. മുക്കം കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന് ആവശ്യമായ സ്റ്റാഫ് പാറ്റേണ്‍ അനുവദിക്കുകയും 24 മണിക്കൂറും ഡോക്ടറുടെ സേവനം ഉറപ്പാക്കുകയും ചെയ്തങ്കില്‍ മാത്രമേ മലയോര ജനതയുടെ ദുരിതത്തിന് അറുതിയാവൂ.

RELATED STORIES

Share it
Top