കൊതുകുംതെരുവുനായയും; ആശുപത്രി വാര്‍ഡ് മാറണമെന്ന് ലാലു

റാഞ്ചി: തന്നെ രാജേന്ദ്ര ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ മറ്റൊരു വാര്‍ഡിലേക്ക് മാറ്റണമെന്ന് ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ്. വാര്‍ഡില്‍ ശുചിത്വമില്ലെന്നും കൊതുക് ശല്യം രൂക്ഷമാണെന്നും തെരുവുനായയുടെ ഓരിയിടല്‍ അസഹനീയമാണെന്നും അദ്ദേഹത്തിന്റെ അടുത്ത സഹപ്രവര്‍ത്തകന്‍ പറഞ്ഞു. ലാലുവിന്റെ വാര്‍ഡ് മാറ്റണമെന്നാവശ്യപ്പെട്ട് റാഞ്ചിയിലെ റിംസ് ആശുപത്രി ഡയറക്ടര്‍ക്ക് അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് ആര്‍ജെഡി എംഎല്‍എയും പാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയുമായ ഭോല യാദവ് പറഞ്ഞു. കാലിത്തീറ്റ കുംഭകോണക്കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന ലാലുവിനെ ശാരീരികാസ്വസ്ഥതകളെതുടര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

RELATED STORIES

Share it
Top