കൊണ്ടോട്ടി സെന്റര്‍ യാത്രയപ്പ് നല്‍കിജിദ്ദ: സാമൂഹിക പ്രവര്‍ത്തകനും കൊണ്ടോട്ടി സെന്റര്‍ ജിദ്ദയുടെ എക്‌സിക്യൂട്ടീവ് അംഗവുമായ അബ്ദു റസാഖ് (മാഞ്ച) പള്ളിപറമ്പന് കൊണ്ടോട്ടി സെന്റര്‍ യാത്രയപ്പ് നല്‍കി. വര്‍ഷങ്ങളായി പ്രവാസ മേഘലകളിലും നാട്ടിലും നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവ മായിരുന്ന റസാഖിന്റെ നാട്ടിലേക്കുള്ള തിരിച്ച്‌പോക്ക് ജിദ്ദയിലെ അദ്ദേഹത്തിന്റെ നാട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കും വലിയ നഷ്ടമാണെന്ന് യോഗത്തില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.

എക്‌സിക്യൂട്ടീവ് അംഗങ്ങളും ഭാരവാഹികളും പങ്കെടുത്ത പരിപാടിയില്‍ റഫീഖ് ചെറുശേരി ജാഫര്‍ കൊടവണ്ടി ഫൈസല്‍ എടക്കോട് ശരീഫ് നീറാട് റഫീഖ് മാങ്കായി കുഞു കടവണ്ടി എന്നിവര്‍ സംസാരിച്ചു. എ.ടി ബാവ തങ്ങള്‍ വീരാന്‍ ബാപ്പു എന്നിവര്‍ ഉപഹാരങ്ങള്‍ സമ്മാനിച്ചു.
കബീര്‍ കൊണ്ടോട്ടി അധ്യക്ഷത വഹിച്ച ചടങ്ങില്‍ റശീദ് മങ്കായി നന്ദി പറഞ്ഞു.

RELATED STORIES

Share it
Top