കൊണ്ടോട്ടി മല്‍സ്യ മൊത്തവിതരണ മാര്‍ക്കറ്റ് ലേലം ഇന്ന്

കൊണ്ടോട്ടി: 2018-19 സാമ്പത്തിക വര്‍ഷത്തേക്കുള്ള കൊണ്ടോട്ടി മത്സ്യ മൊത്ത വിതരണ മാര്‍ക്കറ്റ് നടത്തിപ്പ് ലേലം ഇന്ന് നടക്കും. ലേലത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നു കുടിശ്ശികക്കാരെ മാറ്റിനിര്‍ത്തണമെന്ന നഗരസഭയുടെ നിബന്ധന ഹൈക്കോടതി തള്ളി. നഗരസഭയില്‍ കുടിശ്ശികയുള്ളവരെ മാറ്റിനിര്‍ത്തണമെന്ന ലേല നിബന്ധനയ്‌ക്കെതിരേ നിലവിലുള്ള കരാറുകാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ കേസിലാണ് തിങ്കളാഴ്ച കോടതി താല്‍ക്കാലിക ഉത്തരവ് വന്നിരിക്കുന്നത്.
ലേലത്തില്‍ പങ്കെടുക്കുന്നതിനുണ്ടായിരുന്ന തടസം കോടതി നീക്കി. കൂടാതെ, കോടതിയുടെ അന്തിമ വിധിയുടെ അടിസ്ഥാനത്തിലായിരിക്കും ലേലത്തിന് അംഗീകാരം ലഭിക്കുകയെന്നും വ്യക്തമാക്കി. പുതിയ കരാറുകാര്‍ ലേലത്തില്‍ വിളിച്ചതോടെയാണു മാര്‍ക്കറ്റില്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയത്. മുന്‍വര്‍ഷങ്ങളില്‍ നിന്നു വ്യത്യസ്തമായി ഉയര്‍ന്ന തുകയ്ക്കായിരുന്നു ഇത്തവണ ലേലം വിളിച്ചത്. എന്നാല്‍, മാര്‍ക്കറ്റിലുണ്ടായ പ്രശ്‌നങ്ങളെ തുടര്‍ന്ന് പുതിയ കരാറുകാര്‍ക്ക് ഇവിടെ കച്ചവടം നടത്താന്‍ സാധിച്ചിരുന്നില്ല.

RELATED STORIES

Share it
Top