കൊണ്ടോട്ടി മല്‍സ്യ മൊത്ത വിതരണകേന്ദ്രം ഹൈടെക്കാക്കുന്നുകൊണ്ടോട്ടി: കൊണ്ടോട്ടി മല്‍സ്യ മൊത്ത വിതരണ മാര്‍ക്കറ്റ്  ഹൈടക്ക് മാര്‍ക്കാറ്റായി നവീകരിക്കുന്നു. ഇതിന് പദ്ധതി തയ്യാറാക്കുന്നതിനായി ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തി. ടി വി ഇബ്രാഹീം എംഎല്‍എയുടെ നേതൃത്വത്തില്‍ തീരദേശ വികസന വകുപ്പ് ഉദ്യോഗസ്ഥരാണ് മാര്‍ക്കറ്റ് സന്ദര്‍ശിച്ചത്. ആധുനിക രീതിയില്‍ തയ്യാറാക്കുന്ന രൂപരേഖയില്‍ വിശാലയമായ യാര്‍ഡ്, ബോക്‌സ് റാക്കുകള്‍, മാലിന്യ പ്ലാന്റ്, പാര്‍ക്കിങ്ങ് ഏരിയ, വിപണന കേന്ദ്രം തുടങ്ങിയ സൗകര്യങ്ങളാണ് ഒരുക്കുന്നത്. വിശദമായ പദ്ധതി റിപോര്‍ട്ട് തയ്യാറാക്കി കിഫ്ബിയില്‍ ഉള്‍പ്പെടുത്തി അംഗീകാരം വാങ്ങാനാണ് ശ്രമം. ജില്ലയിലെ മികച്ച മല്‍സ്യ മൊത്ത വിതരണ കേന്ദ്രമാണ് കൊണ്ടോട്ടി. നിരവധി തൊഴിലാളികളുടെ ഉപജീവന കേന്ദ്രവും നഗരസഭയ്ക്ക് വരുമാന സ്രോതസ്സും കൂടിയാണിത്. ഇക്കഴിഞ്ഞ വര്‍ഷം 13 ലക്ഷം രൂപയ്ക്കാണ് മാര്‍ക്കറ്റ് ലേലത്തില്‍ പോയത്. കേരളത്തില്‍ നിന്ന് അകത്തുനിന്നും പുറത്തുനിന്നുമായി നിരവധി വാഹനങ്ങളാണ് മാര്‍ക്കറ്റില്‍ മല്‍സ്യവുമായി എത്തുന്നത്. കൗണ്‍സിലര്‍മാരായ യു കെ മമ്മദീശ, എ പി അബ്ദുര്‍റഹ്മാന്‍, ഇ എം റഷീദ്, മുസ്തഫ പുലാശ്ശേരി, അസി.എന്‍ജീനിയര്‍മാരായ എസ് ഹരിത, പി സാദിഖ് അലി, വി പി അബ്ദുല്‍ സലീം അഷ്‌റഫ് മടാന്‍, എം എ റഹീം സംബന്ധിച്ചു.

RELATED STORIES

Share it
Top