കൊണ്ടോട്ടി ബസ്സ്റ്റാന്റില്‍ വനിതാ വിശ്രമകേന്ദ്രം ഒരുങ്ങുന്നു

കൊണ്ടോട്ടി: ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ദുരവസ്ഥയില്‍ പൊറുതി മുട്ടുന്ന സ്ത്രീ യാത്രക്കാരികള്‍ക്ക് മാത്രമായി ബസ്റ്റാന്‍ഡില്‍ വനിതാ വിശ്രമ കേന്ദ്രം ഒരുങ്ങുന്നു. കൈകുഞ്ഞുങ്ങളുമായി എത്തുന്ന അമ്മമാ ര്‍, വൃദ്ധര്‍, രോഗികള്‍,വിദ്യാര്‍ത്ഥിനികള്‍ തുടങ്ങിയവര്‍ക്കാണ് കൊണ്ടോട്ടി ബസ് സ്റ്റാന്‍ഡില്‍ പ്രത്യേക സൗകര്യമൊരുക്കുന്നത്. കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടാനും, വിശ്രമിക്കാനുമടക്കം ഇവിടെ പ്രത്യേക സൗകര്യമുണ്ടാവും.
നഗരസഭയുടെ ബസ് സ്റ്റാന്‍ഡിലെ നിലവിലുളള കെട്ടിടത്തിന്റെ മുകള്‍ ഭാഗമാണ് ഇതിനായി പ്രയോജനപ്പെടുത്തുന്നത്. സ്ത്രീകള്‍ക്ക് മാത്രമുളള കേന്ദ്രത്തില്‍ കുടിവെളളവും ടോയ്‌ലറ്റ് സൗകര്യവും കൂടി ഒരുക്കും. 15 ലക്ഷം ചിലവിട്ട് നിര്‍മ്മിക്കുന്ന കേന്ദ്രത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ ദ്രുതഗതിയില്‍ നടന്നുവരികയാണ്. നിലവിലുളള കെട്ടിടത്തിന്റെ മധ്യഭാഗത്ത് നിന്ന് മുകളിലേക്ക് ഗോവണി നിര്‍മിച്ചാണ് രണ്ടാം നിലയില്‍ കെട്ടിടം പണിയുന്നത്. രണ്ടുമാസം കൊണ്ട് പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കും. നിലവിലെ കണ്‍ഫര്‍ട്ട് സ്റ്റേഷനില്‍ സ്ത്രീകള്‍ക്ക് മതിയായ സൗകര്യങ്ങളില്ലാത്തതിനാലാണ് ടോയ്‌ലെറ്റ് സൗകര്യമടക്കം വനിത വിശ്രമ കേന്ദ്രത്തില്‍ ഒരുക്കുന്നത്.

RELATED STORIES

Share it
Top