കൊണ്ടോട്ടി നഗരസഭ ജില്ലയില്‍ ഒന്നാമത്

മലപ്പുറം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി നിര്‍വഹണത്തില്‍ ജില്ലയില്‍ കൊണ്ടോട്ടി നഗരസഭയ്ക്ക് മികച്ച നേട്ടം.
26.9 ശതമാനം ഫണ്ട് ആണ് വിനിയോഗിച്ചത്. 26.42 ശതമാനം വിനിയോഗിച്ച മലപ്പുറം നഗരസഭയ്ക്കാണ് രണ്ടാം സ്ഥാനം. 25.45 ശതമാനം ചെലവഴിച്ച പെരിന്തല്‍മണ്ണ മൂന്നാം സ്ഥാനവും വളാഞ്ചേരി(24.42), പൊന്നാനിയും(20.83) നാലും അഞ്ചും സ്ഥാനത്തെത്തി. അതേസമയം, 5.75 ശതമാനം മാത്രം വിനിയോഗിച്ച മഞ്ചേരി നഗരസഭയാണ് ഏറ്റവും പിന്നില്‍. ഇവര്‍ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി വേണ്ടത്ര ഉപയോഗപ്പെടുത്തിയില്ലെന്ന് അവലോകന യോഗത്തില്‍ മന്ത്രി കെ ടി ജലീല്‍ പറഞ്ഞു.
ഗ്രാമപ്പഞ്ചായത്തുകളില്‍ മൂത്തേടം ഒന്നാം സ്ഥാനം(30.72) നേടി. ചോക്കാട് (29.24) രണ്ടും ഊരകം (27.87)മൂന്നും സ്ഥാനം നേടി. രണ്ട് ശതമാനത്തില്‍ മാത്രം താഴെ ചെലവഴിച്ച ചീക്കോട് ഗ്രാമപ്പഞ്ചായത്തിനാണ് അവസാന സ്ഥാനം. പെരുമ്പടപ്പും പുലാമന്തോളും മോശം പ്രകടനമാണ് കാഴ്ചവച്ചത്.
ബ്ലോക്ക് പഞ്ചായത്തുകളില്‍ കൊണ്ടോട്ടി(27.98) ഒന്നാമതെത്തി. പെരുമ്പടപ്പ്(24), വേങ്ങര(22.79) രണ്ടും മൂന്നും സ്ഥാനത്തെത്തി.

RELATED STORIES

Share it
Top