കൊണ്ടോട്ടി നഗരസഭ ചെയര്‍മാന്റെ പുതിയ വാഹനത്തിന് 10 ലക്ഷം കവിയരുതെന്ന് നിര്‍ദേശം

കൊണ്ടോട്ടി: കൊണ്ടോട്ടി നഗരസഭ ചെയര്‍മാന് പുതിയ വാഹനം വാങ്ങാന്‍ തനത് ഫണ്ടില്‍നിന്ന് സര്‍ക്കാര്‍ 10 ലക്ഷം വരെ പ്രയോജനപ്പെടുത്താന്‍ അനുമതി.
പുതിയ വാഹനം വാങ്ങുന്നതിന് തനത് ഫണ്ടില്‍നിന്ന് 25 ലക്ഷം രൂപയില്‍ കവിയാത്ത തുക അനുവദിക്കണമെന്ന് ചെയര്‍മാന്‍ സര്‍ക്കാറിന് കത്ത് നല്‍കിയിരുന്നു. ഇതിനുള്ള മറുപടിയിലാണ് സര്‍ക്കാര്‍ നിലവിലുള്ള വാഹനങ്ങളിലൊന്ന് കണ്ടം ചെയ്ത് 10 ലക്ഷത്തില്‍ പുതിയ വാഹനം വാങ്ങാനാണ് അനുമതി നല്‍കിയത്. നഗരസഭയില്‍ നിലവില്‍ രണ്ടു വാഹനങ്ങളുണ്ട്. ഇവയില്‍ കാലപ്പഴക്കം ചെന്നതും ഉപയോഗശൂന്യവുമായ വാഹനം പൊതുലേലത്തിലൂടെ നടപടിക്രമങ്ങള്‍ പാലിച്ച് കണ്ടം ചെയ്തതിനുശേഷം തനത് ഫണ്ടില്‍നിന്ന് 10 ലക്ഷം രൂപയില്‍ അധികാരിക്കാത്ത തുകയ്ക്ക് പുതിയ വാഹനം വാങ്ങാനാണ് സര്‍ക്കാര്‍ നിര്‍ദേശം.

RELATED STORIES

Share it
Top