കൊണ്ടോട്ടി; അനധികൃത നിര്‍മാണവും കൈയേറ്റവും പൊളിക്കുന്നു

കൊണ്ടോട്ടി: കൊണ്ടോട്ടി നഗരസഭയിലെ കൈയേറ്റങ്ങളും അനധികൃത  നിര്‍മാണങ്ങളും പൊളിച്ചുതുടങ്ങി. പാണ്ടിക്കാട് ജങ്ഷനിലെ കൂള്‍ബാര്‍, കാന്തക്കാട് സ്‌കൂള്‍ റോഡിലെ കെട്ടിടം, ബൈപാസ് റോഡിലെ കൂള്‍ബാര്‍ എന്നിവിടങ്ങളിലെ കൈയേറ്റമാണ് ഇന്നലെ ഒഴിപ്പിച്ചത്.
പാണ്ടിക്കാട്ടെ കൂള്‍ബാര്‍ നഗരസഭയില്‍ നിന്ന് നോട്ടീസ് കിട്ടിയതുപ്രകാരം നിര്‍മിതികള്‍ സ്വന്തം നിലയില്‍ മാറ്റിയിരുന്നു. ശേഷിച്ചവയാണ് ഇന്നലെ നഗരസഭാ ഉദ്യോഗസ്ഥര്‍ മണ്ണുമാന്തിയുമായി എത്തി നീക്കംചെയ്തത്. നികത്തിയ ഓട പുനഃസ്ഥാപിക്കുകയും ചെയ്തു. കാന്തക്കാട് സ്‌കൂളിനടുത്ത രണ്ട് മീറ്ററിലധികം വീതിയില്‍ ടൈല്‍ പതിച്ചതും മേല്‍ക്കൂര ഇറക്കി നിര്‍മിച്ചതും നീക്കംചെയ്തു. ബൈപാസ് റോഡിലെ ജ്യൂസ് കട ഫുട്പാത്ത് കൈയേറിയത് നീക്കം ചെയ്യിപ്പിച്ചു. ഇന്നലെ രാവിലെ തുടങ്ങിയ ഒഴിപ്പിക്കല്‍ വൈകീട്ടുവരെ നീണ്ടു. ഒരാഴ്ച മുമ്പ് കടയുടമകള്‍ക്കും കെട്ടിട ഉടമകള്‍ക്കും അനധികൃത നിര്‍മാണം നീക്കാന്‍ ചെയ്യാന്‍ സമയം അനുവദിച്ച് നോട്ടീസ് നല്‍കിയിരുന്നു.അനധികൃത നിര്‍മാണങ്ങള്‍ക്കുപയോഗിച്ച വസ്തുവകകള്‍ നഗരസഭ പിടിച്ചെടുത്തിട്ടുണ്ട്. കൈയേറ്റം ഒഴിപ്പിക്കുന്നതിനുള്ള ചെലവ് ബന്ധപ്പെട്ടവരില്‍ ഈടാക്കാനാണ് തീരുമാനമെന്ന് നഗരസഭ അധികൃതര്‍ അറിയിച്ചു.
മാര്‍ച്ച് നടത്തി
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ലൈബ്രറിയില്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കണമെന്നാവശ്യപ്പെട്ട് ഓള്‍ കേരള റിസേര്‍ച്ച് സ്—കോളേഴ്—സ് അസോസിയേഷന്‍ മാര്‍ച്ച് നടത്തി.  ക്യാംപസ് ഗേറ്റിന് സമീപത്തുനിന്ന് ആരംഭിച്ച മാര്‍ച്ച് ലൈബ്രറിയില്‍ സമാപിച്ചു.

RELATED STORIES

Share it
Top