കൊണ്ടോട്ടിയില്‍ ഇ-ടോയ്‌ലെറ്റ് സംവിധാനം നിലവില്‍ വന്നു

കൊണ്ടോട്ടി: കൊണ്ടോട്ടി നഗരസഭയില്‍ ഇ-ടോയ്‌ലറ്റ് സംവിധാനം നിലവില്‍ വന്നു. ആദ്യഘട്ടത്തില്‍ കൊണ്ടോട്ടി പഴയ പഞ്ചായത്ത് കെട്ടിടത്തിന്റെ മുന്‍വശത്താണ് ഇലക്ട്രോണിക് ടോയ്‌ലെറ്റ് സ്ഥാപിച്ചത്. 2017-2018 പദ്ധതിയില്‍ ആറു ലക്ഷത്തി പതിനായിരം രൂപ ഇതിനായി വകയിരുത്തിയിരുന്നു.
അങ്ങാടിയില്‍ മറ്റിടങ്ങളിലും ഇ- ടോയ്‌ലറ്റുകള്‍ നഗരസഭ സ്ഥാപിക്കും. ഇ-ടോയ്‌ലെറ്റ് സംവിധാനത്തിന്റെ ഉദ്ഘാടനം ടി വി ഇബ്രാഹീം എംഎല്‍എ നിര്‍വഹിച്ചു. വൈസ് ചെയര്‍പേഴ്‌സന്‍ പാലക്കല്‍ ഷറീന, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ അയ്യാടന്‍ മുഹമ്മദിശ, വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ യു കെ മമ്മദിശ, പി അഹമ്മദ് കബീര്‍, കെ കെ അസ്മാബി, സി മുഹമ്മദ് റാഫി, ചുക്കാന്‍ ബിച്ചു, വി അബ്ദുല്‍ ഹക്കിം, പി എം മോതി, കെ സി ഷീബ, പി മുസ്സ, ഇ എം റഷീദ്, കെ കെ സലാം, പി സൈതലവി, ഒ പി മുസ്തഫ, ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ അബ്ദുസ്സലാം സംസാരിച്ചു.

RELATED STORIES

Share it
Top