കൊണ്ടോട്ടിയിലെ മാലിന്യ നിര്‍മാര്‍ജനം; ഹരിത കര്‍മസേന രൂപീകരിച്ചു

കൊണ്ടോട്ടി: നഗരസഭ പ്ലാസ്റ്റിക് മുക്തമാക്കുന്നതിന് ഹരിത കര്‍മ സേന പദ്ധതിക്ക് തുടക്കമായി. ആരോഗ്യമുള്ള ജനതയെ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് നഗരസഭയും ജില്ലാശുചിത്വമിഷനും സംയുക്തമായി പദ്ധതി നടപ്പാക്കുന്നത്. നഗരസഭയിലെ 40 വാര്‍ഡുകളില്‍ നിന്നു അജൈവ മാലിന്യം, പ്ലാസ്റ്റിക് ശേഖരിക്കുന്നതിന്നായാണ് ഹരിത കര്‍മ സേന രൂപീകരിച്ചത്. ഇതിന്റെ ഭാഗമായി എല്ലാ മാസവും 3,4 തിയ്യതികളിലായി ഓരോ വാര്‍ഡില്‍ നിന്നു ഹരിത സേന അംഗങ്ങള്‍ മാലിന്യം ശേഖരിക്കും. ഇതിനായി 160 സേനകളെ തിരഞ്ഞെടുത്തിട്ടുണ്ട്.
ഇവര്‍ക്ക് യൂനിഫോമും ആവശ്യമായ സംരക്ഷണവും നല്‍കും. ഹരിത കര്‍മ സേനയുടെ പ്രവര്‍ത്തന ഉദ്ഘാടനം ടി വി ഇബ്രാഹീം എംഎല്‍എ നിര്‍വഹിച്ചു. ചെയര്‍മാന്‍ സി കെ നാടിക്കുട്ടി അധ്യക്ഷനായി. ഫുട്‌ബോള്‍ താരം അനസ് എടത്തൊടികയെ ആദരിച്ചു. നഗരസഭ വൈസ് ചെയര്‍പേഴ്‌സന്‍ ഷറീന പാലക്കല്‍, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ അയ്യാടന്‍ മുഹമ്മദ് ഷാ, അഡ്വ.അബ്ദുസമദ്, കെ കെ അസ്മാബി, പി അഹമ്മദ് കബിര്‍, പി അബ്ദുര്‍റഹ്മാന്‍ എന്ന ഇണ്ണി, യു കെ മമ്മദിശ, ചുക്കാന്‍ ബിച്ചു, കെ മറിയുമ്മ, അദ്‌നാന്‍ കോട്ട, വി അബ്ദുല്‍ ഹക്കിം, ഇ എം റഷീദ്, ജോതിഷ്, ബെസ്റ്റ് മുസ്തഫ, ശാദി മുസ്തഫ, കെ അബ്ദുസലാം, പി ശോഭന, എ ഫിറോസ് ഖാന്‍ സംസാരിച്ചു.

RELATED STORIES

Share it
Top