കൊട്ടിയൂര്‍ പീഡനം: പ്രതികള്‍ക്കെതിരായ ആരോപണം ഗൗരവമേറിയത്

ന്യൂഡല്‍ഹി: കൊട്ടിയൂരില്‍ വൈദികന്റെ പീഡനത്തിനിരയായ 16കാരി പ്രസവിച്ച കേസില്‍ പ്രതികള്‍ക്കെതിരായ ആരോപണം ഗൗരവമേറിയതാണെന്ന് സുപ്രിംകോടതി. കേസിലെ വിചാരണ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് എ കെ സിക്രി അധ്യക്ഷനായ ബെഞ്ചിന്റെ പരാമര്‍ശം. കേസ് ഈ മാസം 26നു വീണ്ടും പരിഗണിക്കും. പ്രതികള്‍ കൂത്തുപറമ്പ് ക്രിസ്തുരാജ ആശുപത്രിയിലെ സിസ്റ്റര്‍ ഡോ. ബെറ്റി ജോസ്, ഡോ. ഹൈദരലി, അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ ആന്‍സി മാത്യു, വയനാട് ശിശുക്ഷേമ സമിതി മുന്‍ ചെയര്‍മാന്‍ ഫാ. തോമസ് തേരകം എന്നിവരാണ്.

RELATED STORIES

Share it
Top