കൊട്ടിയത്ത് വ്യാപാര സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ പാര്‍ക്കിങ് നിരോധിച്ച് പോലിസ്‌കൊട്ടിയം: കൊട്ടിയത്ത് വ്യാപാര സ്ഥാപനങ്ങള്‍ക്കു മുന്നില്‍ പാര്‍ക്കിങ് നിരോധിച്ചു കൊണ്ട് ബോര്‍ഡ് സ്ഥാപിച്ച പോലിസ് നടപടിക്കെതിരേ പ്രതിഷേധവുമായി വ്യാപാരികള്‍ രംഗത്ത്. വ്യാപാര സ്ഥാപനങ്ങള്‍ക്കു മുന്നില്‍ ഓട്ടോസ്റ്റാന്‍ഡുകള്‍ സ്ഥാപിച്ച നടപടിക്കെതിരേ ഹൈക്കോടതിയെ സമീപിച്ചതിന്റെ പ്രതികാരമാണ് പോലിസ് നടത്തുന്നതെന്നാണ് വ്യാപാരികള്‍ ആരോപിക്കുന്നത്. കച്ചവട സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുന്ന തരത്തിലുള്ള പോലിസ് നടപടിക്കെതിരേ കൊട്ടിയത്തെ വ്യാപാരികള്‍ ഇരുള്‍ സമരവും പന്തം കൊളുത്തി പ്രകടനവും നടത്തി. കൊട്ടിയത്തെ വ്യാപാര സ്ഥാപനങ്ങളിലെ വിളക്കുകള്‍ എല്ലാം അണച്ചു കൊണ്ടായിരുന്നു വ്യാപാരികള്‍ ഇരുള്‍ സമരം നടത്തിയത്. കൊട്ടിയത്തു നിന്നും കണ്ണനല്ലൂര്‍ റോഡ് ആരംഭിക്കുന്ന ഭാഗത്തെ കടകള്‍ക്കു മുന്നില്‍ ഓട്ടോസ്റ്റാന്‍ഡ് സ്ഥാപിച്ച നടപടിക്കെതിരേ ഏതാനും വ്യാപാരികള്‍ ഹൈക്കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് സമ്പാദിക്കുകയും ഉത്തരവ് നടപ്പാകാതെ വന്നപ്പോള്‍ കോടതിയലക്ഷ്യവുമായി വ്യാപാരികള്‍ മുന്നാട്ടു പോയതിന്റെ പ്രതികാരമാണ് ഈ ഭാഗത്തെ കടകള്‍ക്ക് മുന്നില്‍ പോലിസ് പാര്‍ക്കിങ് നിരോധിച്ചു കൊണ്ട് ബോര്‍ഡുകള്‍ സ്ഥാപിച്ചതെന്ന് കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് സെക്രട്ടറി കബീര്‍ പറഞ്ഞു. മറ്റൊരു സ്ഥലത്തുമില്ലാത്ത രീതിയില്‍ പത്തോളം ഓട്ടോസ്റ്റാന്‍ഡുകളാണ് കൊട്ടിയത്തുള്ളതെന്നും വ്യാപാര സ്ഥാപനങ്ങള്‍ക്കു മുന്നിലെല്ലാം ഓട്ടോസ്റ്റാന്‍ഡുകളാണെന്നും വ്യാപാരികള്‍ പറയുന്നു. കൊല്ലം ഭാഗത്തേക്കുള്ള ചില കടകള്‍ക്കു മുന്നിലും ജങ്ഷന് കിഴക്ക് തിരുവനന്തപുരം ഭാഗത്തേക്കുള്ള റോസ് സൈഡിലും പോലിസ് പാര്‍ക്കിങ് നിരോധിച്ചു കൊണ്ട് ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. കൊട്ടിയത്ത് നിലവിലുള്ള ട്രാഫിക് ഉപദേശക കമ്മിറ്റിയെ നോക്കുകുത്തിയാക്കി കൊണ്ട് ഏകാധിപത്യപരമായാണ് പോലിസ് നടപടികള്‍ സ്വീകരിക്കുന്നതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ഇന്നലെ വൈകീട്ട് കണ്ണനല്ലൂര്‍ റോഡ് ആരംഭിക്കുന്ന ഭാഗത്ത് കടകളില്‍ സാധനം വാങ്ങാനെത്തിയവരുടെ വാഹനങ്ങളുടെ നമ്പര്‍ പോലിസ് എഴുതിയെടുത്തത് വ്യാപാരികളും പോലിസും തമ്മില്‍ സംഘര്‍ഷാവസ്ഥക്ക് കാരണമാക്കി. കടയുടമയുടെ സ്‌കൂട്ടര്‍ മാറ്റാനുള്ള പോലിസിന്റെ ശ്രമമാണ് സംഘര്‍ഷാവസ്ഥയ്ക്ക് ഇടയാക്കിയത്. ജങ്ഷന്റെ പല ഭാഗത്തും പോലിസ് ഫുട്പാത്തില്‍ റിബണ്‍ കെട്ടി തിരിച്ചു കാല്‍ നട യാത്രക്കാര്‍ അപകടത്തില്‍ പ്പെടാതിരിക്കാനും ഫുഡ് പാത്തുകള്‍ കൈയേറിയുള്ള കച്ചവടവും അപകടങ്ങളും കുറക്കുന്നതിനായാണ് പുതിയ പരിഷ്‌ക്കാരങ്ങള്‍ നടപ്പിലാക്കുന്നതെന്നുമാണ് കൊട്ടിയം പോലിസ് പറയുന്നത്. ഇന്നലെ വൈകീട്ട് വ്യാപാരികള്‍ കൊട്ടിയം ജങ്ഷനില്‍ നടത്തിയ ഇരുള്‍ സമരവും പ്രതിഷേധ പന്തം കൊളുത്തി പ്രകടനവും ജില്ലാ പ്രസിഡന്റ് എസ് ദേവരാജന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ഖജാഞ്ചി എസ് കബീര്‍, യൂനിറ്റ് പ്രസിഡന്റ് ഗിരീഷ് കരിക്കട്ടഴികം, എസ് പളനി, പി മോഹന്‍, നിയാസ്, ജി കെ ഷാജി, മൂലക്കട കമറുദ്ദീന്‍, ജി കെ ഷാജി, സുനില്‍കുമാര്‍, ബിജുഖാന്‍, െ്രെബറ്റ് മുഹ്‌സീന്‍ ,സോണി പ്രതിഷേധത്തിന് നേതൃത്വം നല്‍കി.

RELATED STORIES

Share it
Top