കൊട്ടത്തലച്ചി ടൂറിസം പദ്ധതി യാഥാര്‍ഥ്യത്തിലേക്ക്

ചെറുപുഴ: മലയോര മേഖലയിലെ സ്വപ്‌ന പദ്ധതിയായ കൊട്ടത്തലച്ചി ടൂറിസം പദ്ധതി യാഥാര്‍ഥ്യത്തിലേക്ക്. പദ്ധതിപ്രദേശങ്ങള്‍ സി കൃഷ്ണന്‍ എംഎല്‍എ സന്ദര്‍ശിച്ചു. കൊട്ടത്തലച്ചി ടൂറിസം പദ്ധതിയുടെ പുരോഗതി വിലയിരുത്താനും നൂതന ആശയങ്ങള്‍ വിഭാവനം ചെയ്യാനുമാണ് എംഎല്‍എയുടെ നേതൃത്വത്തിലുള്ള സംഘം എത്തിയത്. വ്യൂ പോയിന്റ്, ട്രക്കിങ് തുടങ്ങിയവയെക്കുറിച്ചും അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കുന്നതിനെപ്പറ്റിയും ചര്‍ച്ച ചെയ്തു.
മലയിലേക്കുള്ള റോഡ് എട്ടുമീറ്റര്‍ വീതിയില്‍ ഏറ്റെടുത്ത് വികസിപ്പിക്കും. ടൂറിസം പദ്ധതിക്കാവശ്യമായ മൂന്നേക്കര്‍ സ്ഥലം ഉടമകള്‍ സൗജന്യമായി വിട്ടുനല്‍കും. ചെറുപുഴ പഞ്ചായത്ത് സ്ഥലം ഏറ്റെടുത്ത് ടൂറിസം വകുപ്പിന് കൈമാറും. കൊട്ടത്തലച്ചി കുരിശുപള്ളി, കരിഞ്ചാമുണ്ഡി എന്നീ പൈതൃക ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കാനും സൗകര്യമൊരുക്കും. ഡിടിപിസി സെക്രട്ടറി ജിതേഷ് ജോസ്, നോഡല്‍ ഓഫിസര്‍ വി മധുസൂദനന്‍, പഞ്ചായത്ത് സെക്രട്ടറി ലാലി മാണി, ആര്‍ക്കിടെക്റ്റ് ഹാഷില്‍, കെ കെ ജോയി, കെ ഡി അഗസ്റ്റ്യന്‍, റവന്യൂ ഉദ്യോഗസ്ഥര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

RELATED STORIES

Share it
Top